വലന്‍സിയ: സ്‌പെയിനിലെ കിംഗ്‌സ് കപ്പ് ഒന്നാം പാദ സെമി ഫൈനലില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് സമനില. എതിരാളികളുടെ തട്ടകമായ മെസ്‌റ്റെല്ലാ സ്‌റ്റേഡിയത്തില്‍ 1-1 നാണ് ബാഴ്‌സ സമനില വഴങ്ങിയത്.

അര്‍ജ്ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിയത് മത്സരത്തില്‍ നിര്‍ണ്ണായകമായി. 56 ാം മിനുറ്റില്‍ മെസ്സി തൊടുത്ത പെനല്‍റ്റി കിക്ക് വലന്‍സിയയുടെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ഡീഗോ ആല്‍വെസ് ഇടതു വശത്തേക്ക് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു.

ബാഴ്‌സയുടെ തിയാഗോ അല്‍കാന്‍ ടറയെ മിഗ്യുവേല്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി അനുവദിച്ചിരുന്നത്. 27ാം മിനുട്ടില്‍ വലന്‍സിയ ലീഡ് നേടുകയായിരുന്നു. ജോനാസാണ് വലന്‍സിയയ്ക്കുവേണ്ടി ഗോള്‍ നേടിയത്.

ഒന്നാം പകുതി അവസാനിക്കാന്‍ പത്തു മിനുട്ട് ശേഷിക്കെയാണ് ബാഴ്‌സ സമനില പിടിച്ചത്. രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ബാഴ്‌സയ്ക്ക് അവസരങ്ങള്‍ ജയിച്ചെങ്കിലും മുതലെടുക്കാനായില്ല.

മെസ്സി പെനാല്‍റ്റി പാഴാക്കിയ ശേഷം 73ാം മിനുറ്റില്‍ ഡാനി ആല്‍വെസ് തൊട്ടടുത്ത കിടിലന്‍ ക്രോസ് ഗോള്‍ ഷോട്ട പോസ്റ്റിനിടിച്ചാണ് വഴി മാറിയത്. അതൊരു ഗോളായിരുന്നെങ്കില്‍ കളിയുടെ ഗതി പാടെ മാറിയേനെ.

ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി വ്യാഴാഴ്ച ബാഴസലോണയുടെ തട്ടകമായ നൂകാംമ്പില്‍ നടക്കും. ഈ മത്സരം ജയിച്ചാലേ ബാഴ്‌സയ്ക്ക് ഫൈനലില്‍ കടക്കാനാകൂ.
Malayalam News

Kerala News In English