കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ വീണ്ടും
ഡൂള്‍ന്യൂസ് ഡെസ്ക്
Thursday, 2nd September 2010, 5:41 pm
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയഗാന്ധിയെ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തു. 56 പത്രികളാണ് സോണിയക്ക് വേണ്ടി സമര്‍പ്പിച്ചത്.
കേരളത്തില്‍ നിന്നും മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. തുടര്‍ച്ചയായ നാലാം തവണയാണ് സോണിയ കോണ്‍ഗ്രസിന്റെ അധ്യക്ഷയാവുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരണാധികാരി ഓസ്കാര്‍ ഫെര്‍ണാഡസ് നാളെ നടത്തും.
എന്നാല്‍ ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ആരെയെങ്കിലും അധ്യക്ഷ സ്ഥാനത്തിനു വേണ്ടി പരിഗണിക്കണമെന്നും അതിനായി സോണിയ സ്ഥാനം ത്യജിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.
