എഡിറ്റര്‍
എഡിറ്റര്‍
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സൗഹൃദക്കൂട്ടായ്മ മാത്രമല്ല
എഡിറ്റര്‍
Wednesday 16th May 2012 1:29am

പ്രബല്‍ ഭരതന്‍

പുത്തന്‍ തലമുറക്കാര്‍ എല്ലാവരും ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സജീവമാണ്. യുവത്വം തുളുമ്പി നില്‍ക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ചെറുപ്പക്കാര്‍ ഇന്നെന്തു ചെയ്യുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയുമധികം സാധ്യതയുള്ള ഒുര മേഖലയെ നമ്മുടെ ചെറുപ്പക്കാര്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നുണ്ടോയെന്ന ചോദ്യം ബാക്കി നല്‍ക്കുകയാണ്. ഏതൊരാശയത്തിന്റെയും പ്രചാരത്തിന് ഇന്ന് ലോകത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ശൃംഘലയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ എന്നതിന് യാതൊരു തര്‍ക്കവുമില്ല. മിന്നല്‍ വേഗത്തില്‍ ആശയങ്ങളെയും അഭിപ്രായങ്ങളെയും മറ്റുള്ളവരില്‍ എത്തിക്കുകയെന്ന് മാത്രമല്ല ആശയത്തിന്റെ ഗുണങ്ങളെ കുറിച്ചും ദോഷത്തെ കുറിച്ചുമുള്ള അഭിപ്രായങ്ങളും അതിലേറെ വേഗതയില്‍ സ്വയം മനസ്സിലാക്കാന്‍ കഴിയുമെന്നതും ഈ സൈറ്റുകളുടെ പ്രത്യേകതയാണ്.

ഇത്തരം അനന്തസാധ്യതയുള്ള സംവിധാനം വിരല്‍തുമ്പിലുണ്ടായിട്ടും നമ്മുടെ യുവത്വം അതിനെ എങ്ങെനെയാണ് നോക്കിക്കാണുന്നതെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കറിയാം. വെറും സൗഹൃദ കൂട്ടായ്മ മാത്രമായി ഇന്ന് അവയെ മാറ്റിയെടുക്കുകയാണ് ചെറുപ്പക്കാര്‍. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ സൗഹൃദം പങ്കുവെക്കാനും തങ്ങളുടെ സുഹൃത്തുക്കളുമായി ‘ചാറ്റ്’ ചെയ്ത സമയം കളയാനുമല്ലാതെ ചെറുപ്പക്കാര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുപയോഗിക്കുന്നില്ല. ചെറുപ്പക്കാരെ ഈ സൈറ്റുകളിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണങ്ങള്‍ വേറെയുമുണ്ട്. സമാന സ്വഭാവമുള്ളവരെ സൈറ്റിലൂടെ പരിജയപ്പെടാമെന്നതും അതൊരു സൗഹൃദമായോ മറ്റേതെങ്കിലും തരത്തിലേക്ക് വളരുവാനോ എളുപ്പമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ മാത്രം മുന്നല്‍ കണ്ടുകൊണ്ടു ഒരു വലിയ സാധ്യതയുള്ള സാങ്കേതിക വിദ്യയെ ചെറുപ്പക്കാരിന്ന് തരം താഴ്ത്തുകയാണ്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ട് ഇന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഏതൊരാളുടെയും വ്യക്തിത്വ വികസനത്തിനും തങ്ങളുടെ വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ അറിവ് വര്‍ധിപ്പിക്കുന്നതിനും വളരെയധികം ഉപകരിക്കുന്ന ഒന്നാണ്. തങ്ങള്‍ പഠിക്കുന്നതോ പഠിക്കാനുദ്ദേശിക്കുന്നതോ ആയ മേഖലയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളില്‍ ചേരാനോ അത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായി സൗഹൃദം പങ്കുവെക്കാനോ ചെറുപ്പക്കാര്‍ തയ്യാറല്ലന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയിലെ അധികൃതരില്‍ ഒരാളായ ശാന്തനു ഘോഷ് പറയുന്നു. പഠിക്കുന്നവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റു തൊഴില്‍ മേഖലയിലുള്ള ചെറുപ്പക്കാരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലെ പെരുമാറ്റവും സമാനമാണെന്നാണ് ശാന്തനു അഭിപ്രായപ്പെടുന്നത്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ട് ഇന്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ ഏതൊരാളുടെയും വ്യക്തിത്വ വികസനത്തിനും തങ്ങളുടെ വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ അറിവ് വര്‍ധിപ്പിക്കുന്നതിനും വളരെയധികം ഉപകരിക്കുന്ന ഒന്നാണ്.

ഭൂരഭാഗം പേരും അവരുടെ പ്രൊഫൈല്‍ ഉണ്ടാക്കുന്നത് പല സിനിമാ താരങ്ങളുടെ പടം വെച്ചാണ് . ഇത് പ്രൊഫൈലിന്റെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തുമെന്നാണ് ഹ്യൂമണ്‍ റിസോഴ്‌സ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ചിലപ്പോള്‍ അതവരുടെ ആത്മവിശ്വാസമില്ലായ്മയും ആകാം. ഇതൊരിക്കലും സോഷ്യല്‍ മീഡിയയില്‍ ഗുണകരമായി പ്രതിഫലിക്കില്ലന്നും അവര്‍ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലേക്ക് വരുന്നവര്‍ ആദ്യം തങ്ങളുടെ വ്യക്തിത്വമാണ് വെളിപ്പെടുത്തേണ്ടത്. അതിന് ശേഷം താല്‍പര്യമുള്ള മേഖല തിരഞ്ഞെടുത്തു ആ ഗ്രൂപ്പിലുള്ളവരുമായി സൗഹൃദം പുലര്‍ത്തുക. ഇത് താല്‍പര്യമുള്ള മേഖലയെ കൂടുതല്‍ അറിയുവാനും പഠിക്കാനും സഹായകരമാകും. തങ്ങളുടെ സൗഹൃദം മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാവുകയും പുത്തന്‍ ആശയങ്ങളെ പങ്കുവെക്കുവാനും സഹായിക്കും.

ഒരു വ്യക്തിയുടെ വിശ്വാസ്യത വര്‍ധിക്കുന്നത് അദ്ദേഹം എന്തെങ്കിലും അറിവ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ പ്രചരിപ്പിക്കുമ്പോഴാണ്. അത്തരം അറിവുകളും വിവരങ്ങളും നെറ്റിലൂടെ പ്രചരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അറിവ് നല്‍കുമെന്ന് മാത്രമല്ല സ്വയം ഒരു വക്തിത്വത്തിന് ഉടമയുമായി മാറുമെന്ന് ശാന്തനു പറയുന്നു.

Advertisement