എ­സ് എന്‍ ഡി പി തി­ര­ഞ്ഞെ­ടു­പ്പ് നീ­തി­പൂര്‍­വ്വമല്ല: ഗോ­കു­ലം ഗോ­പാലന്‍
Kerala
എ­സ് എന്‍ ഡി പി തി­ര­ഞ്ഞെ­ടു­പ്പ് നീ­തി­പൂര്‍­വ്വമല്ല: ഗോ­കു­ലം ഗോ­പാലന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 1:10 pm


കൊല്ലം: എ­സ് എന്‍ ഡി പി യോ­ഗം തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ക്കുന്ന­ത് നീ­തി­പൂര്‍­വ്വ­മ­ല്ലെ­ന്ന് ധര്‍­മ്മ­വേ­ദി നേ­താ­വ് ഗോ­കു­ലം ഗോ­പാ­ലന്‍. എ­സ് എന്‍ ഡി പി­യെ വെ­ള്ളാപ്പ­ള്ളി കു­ടും­ബ­സ്വ­ത്താ­ക്കി മാ­റ്റി­യെന്നും ഗോ­കു­ലം ഗോ­പാ­ലന്‍ ആ­രോ­പിച്ചു. എ­ന്നാല്‍ തി­ര­ഞ്ഞെ­ടു­പ്പ് നീ­തി­പൂര്‍­വ്വ­മാ­ണ് ന­ട­ന്ന­തെ­ന്ന് വെ­ള്ളാപ്പ­ള്ളി വ്യ­ക്ത­മാ­ക്കി.

എസ്. എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം എസ്.എന്‍ കോളജിലെ ബൂത്തുകളില്‍ തങ്ങളുടെ പ്രവര്‍ത്തകരെ കയറ്റാതെ തടഞ്ഞുനിര്‍ത്തുകയാണെന്നാരോപിച്ച്  ശ്രീ­നാ­രാ­യ­ണ ധര്‍­മ്മ­വേ­ദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.  ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന്  ഗോകുലം ഗോപാലനെയും ധര്‍മ്മവേദി പ്രവര്‍ത്തകരെയും പോലീസ്  അറസ്റ്റ് ചെ­യ്തു വി­ട്ടയച്ചു . ഇവര്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഉപവാസമിരിക്കുകയാണ്.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പോകുമെന്നുറപ്പുള്ളതുകൊണ്ടാണ് ഗോകുലം ഗോപാലന്‍ പിന്മാറിയതെന്ന് വെ­ള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ധര്‍മ്മവേദി എന്നത്  ക്വട്ടേഷന്‍ സംഘമാണെന്നും വള്ളാപ്പള്ളി ആരോപിച്ചു.

അതേസമയം എ­സ് എന്‍ ഡി പി യോ­ഗം തി­ര­ഞ്ഞെ­ടു­പ്പ് ബ­ഹി­ഷ്­ക്ക­രി­ക്കി­ല്ലെന്ന്  ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഉപവാസം നടത്തുന്ന ഗോകുലം ഗോപാലന്‍ വ്യക്തമാക്കി. എ­ന്നാല്‍ പ്ര­വര്‍­ത്ത­ക­രു­ടെ വി­കാ­രം ക­ണ­ക്കി­ലെ­ടു­ത്താ­യി­രിക്കും തു­ടര്‍­ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കു­ക­യെന്നും അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി. നേര­ത്തേ ധര്‍­മ്മ­വേ­ദി പ്ര­വര്‍­ത്ത­കര്‍ തി­ര­ഞ്ഞെ­ടു­പ്പു ന­ട­ക്കുന്ന കൊല്ല­ം എ­സ് എന്‍ കോ­ളേ­ജി­ലേ­ക്ക് ന­ടത്തി­യ മാര്‍­ച്ച് പോ­ലീ­സ് ത­ട­ഞ്ഞി­രു­ന്നു.

തി­ര­ഞ്ഞെ­ടു­പ്പില്‍ പൂര്‍­ണ്ണ­മായും സ­ഹ­ക­രി­ക്കു­മെ­ന്ന് ഗോ­കു­ലം ഗോ­പാ­ലന്‍ വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്. സാ­ധാ­ര­ണ അം­ഗ­ങ്ങള്‍ക്കു­പോലും ബൂ­ത്ത് ഏ­ജന്റാ­യി ഇ­രി­ക്കാന്‍ അ­നു­വ­ദി­ക്കു­ന്നി­ല്ലെ­ന്ന് ഗോ­കു­ലം ഗോ­പാ­ലന്‍ ആ­രോ­പിച്ചു.

സ്ഥല­ത്ത് സം­ഘര്‍­ഷാ­വ­സ്ഥ നി­ല­നില്‍­ക്കു­ന്നു­ണ്ട്. അ­തി­നി­ടെ കൊല്ലം എ­സ് പി യു­ടെ നേ­തൃ­ത്വ­ത്തില്‍ ചര്‍­ച്ച ന­ട­ത്താനും തീ­രു­മാ­നി­ച്ചി­ട്ടുണ്ട്. വോ­ട്ടര്‍­മാ­രെ പോ­ലീ­സ് പരി­ശോ­ധി­ച്ച ശേ­ഷ­മാണ് എ­സ് എന്‍ കോ­ളേ­ജി­ലേ­ക്ക് പ്ര­തി­നി­ധിക­ളെ അക­ത്തു പ്ര­വേ­ശി­പ്പി­ക്കു­ന്ന­ത്.

വാര്‍­ഷി­ക­പൊതു­യോ­ഗം അ­വ­സാ­നി­ച്ച­ശേ­ഷ­മാ­യി­രിക്കും തി­ര­ഞ്ഞെ­ടു­പ്പു ന­ട­പ­ടി­ക്ര­മ­ങ്ങള്‍ തു­ട­ങ്ങു­ന്നത്. രാത്രി വൈകിയേ തിരിഞ്ഞെടുപ്പ് ഫലം പുറത്തുവരികയുള്ളൂ.