അബൂദാബി: റബീഉല്‍ അവ്വല്‍ 12നു എസ്.കെ.എസ്.എസ്.ഫിന്റെ ആഭിമുഖ്യത്തില്‍ അബൂദാബിയില്‍ നബിദിന പരിപാടികള്‍ നടത്തുന്നു. മീലാദ് ദിനമായ ഫെബ്രുവരി (ശനിയാഴ്ച്ച) അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ മൂന്ന് സെഷനുകളായിട്ട് നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന സെഷന്‍ സുന്നീ സെന്റര്‍ പ്രെസിഡെന്റ് ഡോ.അബ്ദുറഹ്മാന്‍ ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ പ്രഗത്ഭ പണ്ഡിതനും സുന്നീ സെന്റര്‍ ചെയര്‍മാനുമായ ഉസ്താദ് എം.പി മമ്മിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

പത്തിന് നടക്കുന്ന ‘മദ്ഹുറസൂല്‍’ സെഷനില്‍ പ്രമുഖ വാഗ്മി സിംസാറുല്‍ ഹഖ് ഹുദവി മമ്പാട് ‘പ്രവാചക ചരിത്രത്തിലൂടെ ഒരു തീര്‍ഥ യാത്ര’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. യൂസുഫ് ദാരിമി, അബ്ബാസ് മൗലവി, റഫീഖുദ്ധീന്‍ തങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.

Subscribe Us:

മൂന്നാം സെഷനില്‍ പ്രഗഭ എഴുത്തുകാരനും പ്രഭാഷകനും കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പാളുമായ ഉസ്താദ് അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി ‘സത്യസാക്ഷികളാവുക’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍,അബ്ദുല്‍ റഊഫ് അഹ്‌സനി, ഹാരിസ് ബാഖവി കടമേരി, അബ്ദുല്‍ മജീദ് ഹുദവി എന്നിവര്‍ സംബന്ധിക്കും.

മഗ്‌രിബിന് ശേഷം പ്രമുഖ പണ്ഡിതരുടെ നേത്രത്വത്തിലുള്ള മൗലൂദ് പാരായണവും കൂട്ടുപ്രാര്‍ഥനയും നടക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും. നബിദിനപരിപാടികളില്‍ സാനിദ്ധ്യം അറിയിച്ചുകൊണ്ട് ഒരോ പ്രവാചക സ്‌നേഹികളും പരിപാടി വന്‍ വിജയമാക്കണമെന്ന് ക്യാമ്പ് അമീര്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അഭ്യാര്‍ഥിച്ചു.

Malayalam news

Kerala news in English