കൊച്ചി: കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ജനകീയ സമരങ്ങളിലും സജീവ സാന്നിധ്യമായിരുന്ന സിനിക് (57) അന്തരിച്ചു. ഇന്നലെ വൈകുന്നേരം 5.30ന് ഏറണാകുളം ജനറല്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

പഴയകാല നക്‌സല്‍ പ്രവര്‍ത്തകനും, സി.പി.ഐ.എം.എല്‍, പോരാട്ടം എന്നിവയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ലളിത ജീവിതം നയിച്ച സിനിക് കെ.എസ്.ആര്‍.ടി.സിയില്‍ മെക്കാനിക്കല്‍ എഞ്ചിനിയറായി വിരമിച്ചയാളാണ്.

മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ ചിക്കന്‍പോക്‌സ് ബാധിതനായിരുന്നതിനാല്‍ അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. യാതൊരു തരത്തിലുള്ള അനുശോചനങ്ങളും മരണാന്തരം പാടില്ലെന്നും മരണാനന്തര ചടങ്ങുകള്‍ ലളിതമാക്കണമെന്നും അദ്ദേഹം എഴുതിവെച്ചിരുന്നു.

സംസ്‌കാരം ഇന്ന് രാവിലെ 9മണിക്ക് കാക്കനാട് അത്താണി പൊതു ശ്മശാനത്തില്‍ നടന്നു.  വൈകീട്ട് അഞ്ചു മണിക്ക് കാക്കനാട് വച്ച് അനുസ്മരണയോഗം നടക്കും.

ഭാര്യ: ആമിന