സംഗീതസംവിധാനത്തില്‍ ശ്യാമപ്രസാദിന്റെ കഴിവ് സിനിമാ ഇന്റസ്ട്രിയില്‍ അധികമാര്‍ക്കും അറിയില്ല. എന്നാല്‍ ശ്യാമപ്രസാദിന് സംഗീതത്തോടുള്ള അഭിനിവേശം നന്നായി മനസിലാക്കിയ ആളാണ് രഞ്ജിത്ത്. അതുകൊണ്ടുതന്നെയാണ് തന്റെ പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കാനുള്ള ചുമതല അദ്ദേഹം ശ്യാമപ്രസാദിന് കൈമാറിയിരിക്കുന്നത്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആര്‍ ഉണ്ണിയുടെ ലീല എന്ന കഥയെ അടിസ്ഥാനമാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തിലാണ് ശ്യാമപ്രസാദിന്റെ സംഗീതം.

Subscribe Us:

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന മിക്ക ചിത്രങ്ങളിലെയും സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഒരേ കടല്‍’ എന്ന ശ്യാമപ്രസാദ് ചിത്രത്തിന്റെ സംഗീതത്തിന് ഔസേപ്പന്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയിരുന്നു.

ശ്യാമപ്രസാദ് ദിലീപ് നായകനായ അരികെ എന്ന ചിത്രം പൂര്‍ത്തിയാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ സംഗീതത്തിന് വേണ്ടി ചിലവഴിക്കാന്‍ അദ്ദേഹത്തിന് ഒരുപാട് സമയമുണ്ട്.

Malayalam News

Kerala News In English