Categories

വിക്കിലീക്‌സിനെതിരെ ശശി തരൂര്‍

ന്യൂദല്‍ഹി: വിക്കിലീക്‌സ് വെളിപ്പെടുത്തല്‍ അധാര്‍മ്മികവും തെറ്റുമാണെന്ന് മുന്‍ വിദേശകാര്യമന്ത്രി ശശി തരൂര്‍. ഐക്യരാഷ്ട്രസഭ മുന്‍ അണ്ടര്‍ സെക്രട്ടറി കൂടിയാണ ്ശശി തരൂര്‍. ‘ വിക്കിലീക്ക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അസാന്‍മാര്‍ഗികം ആണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റായി രീതിയിലാണ് നടത്തുന്നത്. ഗവണ്‍മെന്റിന്റെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്’ തരൂര്‍ പറഞ്ഞു.

‘അതത് രാജ്യങ്ങളിലെ നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എല്ലാ സര്‍ക്കാരുകളും പ്രവര്‍ത്തിക്കുന്നത്. ഇതില്ലാതെ ഒരു സര്‍ക്കാരിനും പ്രവര്‍ത്തിക്കാനാവില്ല. നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണവും എപ്പോഴും ശരിയുമാവണമെന്നുമില്ല. ഒരാളുടെ മാത്രം അഭിപ്രായം പരിഗണിച്ചല്ല നയരൂപീകരണങ്ങള്‍ നടക്കുന്നത്. വിശദമായി പഠിച്ചതിന് ശേഷമേ എല്ലാ തീരുമാനവും ഉണ്ടാവൂ. ഓരോ രാജ്യത്തെ നയതന്ത്ര വിദഗ്ധര്‍ നല്‍കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രം കോലാഹലങ്ങള്‍ ഉണ്ടാക്കേണ്ടതില്ല. സംശയകരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ നടക്കുന്നത്. അതില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.’

സമാധാനത്തിനെതിരെയാണ് വിക്കിലീക്ക്‌സ് പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു. ഇതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അപകീര്‍ത്തികരമായ വെളിപ്പെടുത്തലുകളാണ് വിക്കിലീക്ക്‌സിന്റെതെന്നും തരൂര്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റായ ജൂലിയന്‍ പോള്‍ അസാന്‍ജെയാണ് വിക്കിലീക്ക്‌സ് സ്ഥാപിച്ചത്. യു എസ് നയതന്ത്ര രഹസ്യങ്ങളടങ്ങിയ 250,000 രേഖകളാണ് വിക്കി ലീക്ക്‌സ് പുറത്തുവിട്ടത്. യു.എസിന്റെ മൃഗീയമായ യുദ്ധ തന്ത്രങ്ങളും നിരപരാധികളെ ബോംബിട്ടുകൊല്ലുന്ന ദൃശ്യങ്ങളും വിക്കിലീക്‌സ് പുറത്ത് വിട്ടതോടെ വെബ്‌സൈറ്റും അസാന്‍ജെയും ലോക ജനതയുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കയാണ്. അലാന്‍ജെയെ അറസ്റ്റു ചെയ്തതിനെതിരെ ലോക വ്യാപകമായി പ്രതിഷേധമുയരുമ്പോഴാണ് തരൂരിന്റെ വിക്കിലീക്‌സ് വിരുദ്ധ പ്രസ്താവന.

6 Responses to “വിക്കിലീക്‌സിനെതിരെ ശശി തരൂര്‍”

 1. Vinoj payyanur

  ധാര്‍മികതയെ കുറിച്ച് സംസാരിക്കാന്‍ സ്വാമി നിത്യാനന്ദക്കും ശശി തരൂര്‍ജീക്കും ആധികാരികമായി ഉള്ളത്ര അവകാശം വേറെ ആര്‍ക്കാ?????!!!!!

 2. sajidh

  ഇയാളുടെ സംസാരം ആരു കേള്‍ക്കാനാണ്‌ കള്ളനു കഞ്ഞി വെച്ചവന്‍ പാലാരിവട്ടം ശശി…ലജ്ജിക്കുന്നു ഇയാള്‍ കുറച്ചു കാലമെങ്കിലും നമ്മുടെ മന്ത്രി പദവിയില്‍ ഇരുന്നതില്‍………

 3. gladnews

  ശശി തരൂര്‍, നിങ്ങള്‍ അമേരിക്കയുടെ …. ചൊറിയുക യാണ്. ഈ പുകിലോക്കെ അവര്‍ ഭംഗിയായി പോളിച്ചടുക്കുമെന്നും ഭാവിയില്‍ ഈ ചന്തി ചൊറിച്ചില്‍ നിങ്ങള്ക്ക് ഉപയോഗപ്പെടുമെന്നും നന്നായറിയാം അല്ലെ.?
  ഇതിലും ഭേദം സ്വന്തം —- ഭക്ഷിക്കുകയാ..
  നാണവും മാനവും അന്തസ്സും വിറ്റു ജീവിക്കുന്നവര്‍ക്കും കിട്ടുമല്ലോ ദൈവമേ ഈ ….. !!….

 4. fuck

  പോയി തുങ്ങി ചാവ് ,നാടിനു ഉപയോഗം ഉണ്ടാവും

 5. Jithin

  രഹസ്യം ആയ കാര്യങ്ങള്‍ എങ്ങനെ പുറത്തു വന്നൂ എന്ന് പറയൂ സര്‍… വിശ്വസിക്കാന്‍ കൊളളാത്തവരെ കൂടെനിര്ത്തിയത്തിന്റെ ഫലം… അല്ലെങ്കില്‍ സൂഷ്മത ഇല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് കൊണ്ട്… കിട്ടിയ കാര്യം ജനങ്ങളെ അറിയിക്കാന്‍ അസാന്‍ജെ കാണിച്ച ആത്മാര്‍ത്ഥത മറ്റുള്ളവര്‍ കാണിച്ചിരുന്നെങ്കില്‍….. വെറുതെ ആവിശ്യമില്ലാത്തിടത്ത് ചൊറിയാതെ പോയി IPL ലേലം പിടിക്കാന്‍ നോക്ക് സാറേ…

 6. SATHYAM

  RAHUL GANDI GAY” AANENNU IVAR VELIPPEDUTHI….
  THAROOR ENTHINAA INGANE PEDIKKUNNATH???

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.