ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ
പരിപാടികളോടെ പ്രൗഡമായ ക്രിസ്തുമസ് ആഘോഷം നടന്നു.
കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥി മലങ്കര ഓര്‍ത്തോഡക്‌സ്
ചര്‍ച്ച് ബിഷപ്പ് ഡോ.തോമസ്മാര്‍ അതനാഷ്യസ് ക്രിസ്മസ് കേക്ക് മുറിച്ച്
ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു ക്രിസ്മസ് സന്ദേശം നല്‍കി.
ചടങ്ങില്‍ അസോസിയേഷന്‍ ജന.സെക്രട്ടറി നിസാര്‍ തളങ്കര
അദ്ധ്യക്ഷനായിരുന്നു.ഷാര്‍ജ സെന്റ്‌മൈക്കിള്‍സ് ചര്‍ച്ചിലെ ഫാദര്‍
അനി സേവ്യര്‍, മുന്‍ അസോസിയേഷന്‍ ട്രഷറര്‍ കെ.ഹസന്‍കുട്ടി,
സാജന്‍ വേളൂര്‍, എം.എം.സുല്‍ഫിക്കര്‍,സഅദ് പുറക്കാട് പ്രസംഗിച്ചു.
ട്രഷറര്‍ പി.പി.ദിലീപ് സ്വാഗതവും ജോ.സെക്രട്ടറി മാത്യു ജോണ്‍
നന്ദിയും പറഞ്ഞു.

ചടങ്ങില്‍ മുന്‍ ജോ.ട്രഷറര്‍ ടി.കെ.സൈമണ്‍, മാനേജിംഗ് കമ്മിറ്റി മെമ്പര്‍
പി.ഐ.വര്‍ഗീസ് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു.
ആഘോഷത്തോടനുബന്ധിച്ചു നടത്തിയ ക്രിസ്മസ് ട്രീ അലങ്കാര
മത്സരത്തില്‍ സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഷാര്‍ജ
ഒന്നാം സ്ഥാനം നേടി.

മാസ് ഷാര്‍ജ, ഏനാത്ത് അസോസിയേഷന്‍ എന്നിവര്‍
രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിവിധ സംഘനകളുടെ
കരോള്‍ ഗാനങ്ങളും കുട്ടികളുടെ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക്
മാറ്റുകൂട്ടി. ആഘോഷ പരിപാടികളില്‍ സംബന്ധിച്ച മുഴുവന്‍ പേര്‍ക്കും
അസോസിയേഷന്‍ കോമ്പൗണ്ടില്‍ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
Malayalam news
Kerala news in English





