ന്യൂദല്‍ഹി: മതത്തിന്റെ പേരില്‍ ആരോടും വിവേചനം പാടില്ലെന്നും ഭീകരവാദത്തിന് മതം ഒഴിവ് കഴിവല്ലെന്നും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ . ഇന്ത്യഗേറ്റില്‍ ഭീകരവാദത്തിനെതിരെയുള്ള ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാന്‍ .
” മതത്തിന്റെ പേരില്‍ ആരെയും വേര്‍തിരിവോടെ കാണരുതെന്നാണ് ഇന്ത്യന്‍ സംസ്‌കാരം പഠിപ്പിക്കുന്നത്. ലോകത്ത് മറ്റാര്‍ക്കും സാധിക്കാത്ത സാംസ്‌കാരിക ഘടനയാണ് ഇവിടെയുള്ളത്. ഇന്ത്യക്കാരനെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു” അദ്ദേഹം പറഞ്ഞു.
“ഭീകരവാദത്തെക്കുറിച്ച് ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവില്ല. ഭീകരവാദത്തിന് മതമില്ല. ഒരു മുസ്‌ലിമെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞാന്‍ ഖുര്‍ആന്‍ വിയിച്ചിട്ടുണ്ട്. ഗീത പഠിച്ചിട്ടുണ്ട്. രാം ലീലയില്‍ അഭിനയിച്ചിട്ടുണ്ട്. മുസ്‌ലിമായിരിക്കുമ്പോള്‍ തന്നെ ക്രിസ്ത്യാനിറ്റിയെക്കുറിച്ച് പഠിച്ചിട്ടുണ്ട്”- ഷാരൂഖ് വ്യക്തമാക്കി.
അഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ ആഭ്യന്തരമന്ത്രി ചിദംബരം, ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, തുടങ്ങിയവര്‍ പങ്കെടുത്തു.
