എഡിറ്റര്‍
എഡിറ്റര്‍
ദേശീയഗാനം ചൊല്ലിയില്ല: സെര്‍ബിയന്‍ താരത്തിന് വിലക്ക്
എഡിറ്റര്‍
Tuesday 29th May 2012 8:55am

ബെല്‍ഗ്രേഡ്:  ദേശീയഗാനം പാടാന്‍ വിസ്സമ്മതിച്ചിനെ തുടര്‍ന്ന് സെര്‍ബിയന്‍ താരത്തിന് വിലക്ക്. സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ ആദം ജാജിക്കിനാണ് വിലക്കേര്‍പ്പെടുത്തിയത്.

സ്‌പെയിനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിന് മുന്‍പാണ് വിവാദസംഭവം നടക്കുന്നത്. താരങ്ങള്‍ എല്ലാം ദേശീയഗാനം പാടുമ്പോള്‍ ആദം ജാജിക്ക് അതിന് കൂട്ടാക്കിയില്ല. ഇതാണ് ഫുട്‌ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചത്.

ദേശീയഗാനം പാടാം എന്ന് സമ്മതിച്ചാല്‍ മാത്രമേ ഇനി സെര്‍ബിയന്‍ ടീമിലേക്ക് താരത്തിന് പ്രവേശനമുണ്ടാകു. ഇനി മേലില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുപറഞ്ഞാല്‍ താരത്തെ ടീമില്‍ തിരിച്ചെടുക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

2010 ലാണ് ആദം സെര്‍ബിയന്‍ ടീമില്‍ എത്തുന്നത്. ഇതിനുമുന്‍പും താരം മറ്റുവിവാദങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്. ഫ്‌ളോറന്റീന കോച്ചിനെ കളിയാക്കാനായി ആദം പരിഹാസാത്മകമായ രീതിയില്‍ കൈയ്യടിച്ചതും മറ്റൊരു വിവാദമായിരുന്നു.

Advertisement