എഡിറ്റര്‍
എഡിറ്റര്‍
ഡിസ്‌കസ് ത്രോ താരം സീമ ആന്റില്‍ ലണ്ടന്‍ ഒളിംപിക്‌സിന്
എഡിറ്റര്‍
Sunday 25th March 2012 1:48pm

ന്യൂദല്‍ഹി: ഡിസ്‌കസ് ത്രോ താരം സീമ ആന്റില്‍ ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടി. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 62.60 മീറ്റര്‍ എറിഞ്ഞാണ് സീമ ആന്റില്‍ ഒളിംപിക് യോഗ്യത നേടിയത്. ഒളിംപിക് യോഗ്യതാ മാര്‍ക്ക് താണ്ടിയതോടെ സീമ ചാംപ്യന്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങി.

തന്റെ ആദ്യ ഉദ്യമത്തില്‍ തന്നെ സീമ ഈ ദൂരം താണ്ടുകയായിരുന്നു. കോച്ച് ടോണി സിയാറെല്ലിയുടെ കീഴില്‍ കഴിഞ്ഞ ആറു മാസമായി സീമ ഇവിടെ പരിശീലനത്തിലായിരുന്നു.

തനിക്ക് വേണമെങ്കില്‍ 64 മീറ്റര്‍ ദൂരം എറിയാമായിരുന്നുവെന്നും ഒളിംപിക്‌സ് മുന്നില്‍ കണ്ട് കോച്ച് അത് തടയുകയായിരുന്നുവെന്നും സീമ ആന്റില്‍ പറഞ്ഞു. 64.84 മീറ്ററാണ് സീമയുടെ പേരിലുള്ള ദേശീയ റെക്കോഡ്.

ലണ്ടന്‍ ഒളിംപിക്‌സിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ അത്‌ലറ്റാണ് സീമ ആന്റില്‍.

Advertisement