എഡിറ്റര്‍
എഡിറ്റര്‍
പ്രപഞ്ചത്തിന്റെ താളങ്ങള്‍ക്ക് കാതോര്‍ത്ത് അഥവാ ഐന്‍സ്റ്റീന്റെ ഗുരുത്വ തരംഗങ്ങള്‍
എഡിറ്റര്‍
Sunday 14th February 2016 6:17pm

1905 ഇല്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തവും, 1915 ല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും. വിശിഷ്ട ആപേക്ഷികത പ്രധാനമായും കൈകാര്യം ചെയ്തത് അതി വേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കളെക്കുറിച്ചാണ്. E=mc^2 എന്ന പ്രശസ്ത സമവാക്യമെല്ലാം വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തില്‍നിന്നാണ്. ഇനി നമുക്ക് സാമാന്യ ആപേക്ഷികത നോക്കാം. ഇതില്‍ ഐന്‍സ്റ്റീന്‍ അഭിസംബോധന ചെയ്യുന്നത് ഗ്രാവിറ്റി എന്ന പ്രതിഭാസത്തെയാണ്.


gravitational-wave-4

 

chithrabhanu-attoor| ശാസ്ത്രം : ചിത്രഭാനു ആറ്റൂര്‍ |

 

കാലങ്ങളോളമായുള്ള ശാസ്ത്രലോകത്തിന്റെ കാത്തിരിപ്പിന് വിരാമം. ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ പരീക്ഷണത്തില്‍ സാധൂകരിക്കപ്പെട്ടിരിക്കുന്നു. ലിഗോ എന്ന ലേസര്‍ ഇന്റര്‍ഫെരോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററിയിലാണ് ഈ തരംഗങ്ങളെ തിരിച്ചറിഞ്ഞത്. അമേരിക്കയിലെ കാല്‍ടെക്, എം.ഐ.റ്റി എന്നീ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രണ്ട് സ്റ്റേഷനുകളിലായാണ് ഈ പരീക്ഷണം നടന്നത്.

കൊടിക്കണക്കിന് പ്രകാശവര്‍ഷം അകലെ രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മില്‍ ചുറ്റിക്കറങ്ങി ഒന്നായ സംഭവത്തിന്റെ ‘ശബ്ദം’ ആണ് നമ്മള്‍ തിരിച്ചറിഞ്ഞതെന്ന് പറയാം. ദശാബ്ദങ്ങളായി ശാസ്ത്രജ്ഞര്‍ പ്രപഞ്ചത്തിലങ്ങോളം ഉണ്ടാകുന്ന ഇത്തരം ഉഗ്രമായ സംഭവങ്ങളെ ‘കേള്‍ക്കാനായി’ കാതോര്‍ത്തിരിക്കുന്നു. ഈ കാതുകള്‍ എന്തെന്നല്ലേ? അതാണ് ലിഗോ എന്ന ലേസര്‍ ഇന്റര്‍ഫെരോമീറ്ററുകള്‍.

എന്താണ് ഇതിനു പിന്നിലെ ശാസ്ത്രം എന്ന് പറയുന്നതിനു മുമ്പ് ആരാണ് ഇത്തരം തരംഗങ്ങള്‍ പ്രവചിച്ചത് എന്ന് നോക്കാം. മറ്റാരുമല്ല, ആധുനിക ശാസ്ത്രത്തില്‍ ഏറ്റവുമധികം വിപ്ലവങ്ങള്‍ സ്രുഷ്ടിച്ച ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍. ഐന്‍സ്റ്റീന്റെ ആപേക്ഷികതയെക്കുറിച്ച് കേട്ടു കാണുമല്ലോ. ആദ്ദേഹം രണ്ട് ആപേക്ഷികതാ സിദ്ധാന്തം പ്രസിദ്ധീകരിക്കുകയുണ്ടായി.


പ്രപഞ്ചത്തിലെ ഏറ്റവും പിണ്ഡം കൂടിയ വസ്തുക്കള്‍ തമോ ഗര്‍ത്തങ്ങള്‍ അഥവാ ബ്ലാക്ക് ഹോളുകള്‍ ആണ്. അത്യന്തം മാസ് കൊണ്ടുണ്ടാകുന്ന ഗുരുത്വാകര്‍ഷണം മൂലം തമോ ഗര്‍ത്തങ്ങളില്‍ നിന്ന് പ്രകാശം പോലും പുറത്ത് വരില്ല. ഇത്തവണ നാം നിരീക്ഷിച്ച ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ രണ്ട് തമോ ഗര്‍ത്തങ്ങള്‍ തമ്മില്‍ വട്ടമിട്ട് കറങ്ങി ഒന്നുചേരുന്നതിന്റെയാണ്.


ചിത്രം 1: ബ്ലാക്ക് ഹോളുകള്‍ ചിത്രകാരന്റെ ഭാവനയില്‍

gravitywaves

1905 ഇല്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തവും, 1915 ല്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും. വിശിഷ്ട ആപേക്ഷികത പ്രധാനമായും കൈകാര്യം ചെയ്തത് അതി വേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കളെക്കുറിച്ചാണ്. E=mc^2 എന്ന പ്രശസ്ത സമവാക്യമെല്ലാം വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തില്‍നിന്നാണ്. ഇനി നമുക്ക് സാമാന്യ ആപേക്ഷികത നോക്കാം. ഇതില്‍ ഐന്‍സ്റ്റീന്‍ അഭിസംബോധന ചെയ്യുന്നത് ഗ്രാവിറ്റി എന്ന പ്രതിഭാസത്തെയാണ്.

ഈ തിയറി പ്രകാരം നമ്മള്‍ നില നില്‍ക്കുന്നത് സ്ഥലവും കാലവും കൂടിച്ചേര്‍ന്ന ലോകത്താണ്. ഉന്നത മാസ് (പിണ്ഡം) ഉള്ള വസ്തുക്കള്‍ക്ക് ചുറ്റുമുള്ള ഈ സ്ഥല കാല വിന്യാസം വളഞ്ഞിരിക്കും. വളഞ്ഞിരിക്കുന്ന ഒരു പ്രതലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വസ്തുക്കള്‍ വ്യത്യസ്ത പാത സ്വീകരിക്കും, ഇതാണ് ഗ്രാവിറ്റി അഥവാ ഗുരുത്വാകര്‍ഷണമായി അനുഭവപ്പെടുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. വളരെ വിപുലമായ ഗണിത അടിത്തറയിലാണ് ഈ സിദ്ധാന്തം നില നില്‍കുന്നത്. ഇത് വിശദീകരിക്കുന്ന ഒരു വീഡിയോ താഴെ കാണാം.

എന്താണു ഗ്രാവിറ്റേഷണല്‍ തരംഗങ്ങള്‍ ? തരംഗങ്ങള്‍ എങ്ങിനെയുണ്ടാകുന്നെന്ന് നമുക്കറിയാം. ഒരു നിശ്ചലമായ കുളത്തിലേക്ക് ചെറിയ ഒരു കല്ലെടുത്തെറിഞ്ഞാല്‍ കാണാം കുളം നിറയെ തരംഗങ്ങള്‍. നമ്മള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ എല്ലാം തന്നെ തരംഗങ്ങളാണ്. ഇനി കുളത്തില്‍ മീനുകള്‍ ഉണ്ടെന്ന് വിചാരിക്കുക. മീനുകള്‍ നിശ്ചലമാണെങ്കില്‍ ഒരു തരംഗവും ഉണ്ടാവില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement