മഞ്ഞുകാലമായി ഇനി ചുണ്ട് പൊട്ടാന്‍ തുടങ്ങും. ചെറുതായൊന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പോംവഴിയുണ്ട്.
സ്‌കിന്നില്‍ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് ചൂണ്ടുകള്‍ വരണ്ടുപോകുന്നതിന്റെ പ്രധാന കാരണം. ഇതോടൊപ്പം തണുപ്പ്, വരണ്ട കാലാവസ്ഥ, തണുപ്പ്, ഇടയ്ക്കിടെ ചുണ്ട് നനയ്ക്കുന്നത്, പോഷകാഹാരകുറവ്, എന്നിവയും ചുണ്ട് പൊട്ടാന്‍ കാരണമാണ്.

കറ്റവാഴയുടെ നീര് ചുണ്ടില്‍ പുരട്ടുന്നത് ഈര്‍പ്പം കിട്ടാന്‍ കാരണമാകും. ലിപ് ബാമുകള്‍ പുരട്ടുന്നതും ഈര്‍പ്പം നിലനിര്‍ത്താന്‍ നല്ലതാണ്. മണമില്ലാത്തതും തിളക്കമില്ലാത്തതും ആയിരിക്കണം ലിപ് ബാമുകള്‍.

നിര്‍ജലീകരണവും ചുണ്ടുകളുടെ മാറ്റത്തിന് കാരണമാകും. അതിനാല്‍ നല്ലവണ്ണം വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ചുണ്ടുകളില്‍ ഈര്‍പ്പം നിലനിര്‍ത്തും.വിറ്റാമിനുകളും മിനറല്‍സും ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുക. ചുണ്ടിന്റെ അറ്റം പിളരുന്നത് ഒഴിവാക്കാം.

വേനല്‍കാലത്ത് ചുണ്ടുകളില്‍ വെളിച്ചെണ്ണ പുരട്ടുന്നതും നല്ലതാണ്. ഇത് വരണ്ട ചുണ്ടുകളെ പരിപാലിക്കും.

ഇടയ്ക്കിടെ ചുണ്ടുകള്‍ നനയ്ക്കുന്ന ശീലം നല്ലതല്ല. ഉമിനീര് ചുണ്ടിലെ ഈര്‍പ്പം ബാഷ്പീകരിച്ച് പോകുന്നതിന് കാരണമാകും. കൂടാതെ ചുണ്ടിനെ സംരക്ഷിക്കുന്ന നേര്‍ത്ത പാടയെ നശിപ്പിക്കും.
ചുണ്ടിനെ വരണ്ടതാക്കുന്ന ലിപ്സ്റ്റിക്കുകള്‍ ഉപേക്ഷിക്കുക. ലിപ്സ്റ്റിക്കുകള്‍ വാങ്ങുന്നതിനുമുന്‍പ് അതിന്റെ പാക്കറ്റ് നന്നായി വായിച്ചു നോക്കുക.

പുകവലിക്കുന്നത് ഒഴിവാക്കുക. ചുണ്ടിന്റെ പ്രകൃതിദത്തമായ ഭംഗിനശിക്കാനിടയാകും.

തണുപ്പോ, ചൂടോ അധികമായ സാഹചര്യങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ചുണ്ടില്‍ ലിപ് ബാം പുരട്ടുക.ശുദ്ധമായ നെയ് പുരട്ടുന്നത് ചുണ്ടിന് മൃദുത്വം ലഭിക്കുന്നതിന് സഹായിക്കും.