സദാനന്ദ ഗൗഡയുടെ ജീവിതത്തില്‍ എല്ലാം അപ്രതീക്ഷിതമാണ്, യെദ്യൂരപ്പയുടെ വിശ്വസ്തന്റെ വേഷത്തില്‍ നിന്നും അദ്ദേഹത്തിന് പകരക്കാരനായി മുഖ്യമന്ത്രിക്കസേരയിലേക്ക്. ഇനി വരാനിരിക്കുന്നത് കടുത്ത പരീക്ഷണകാലമാണ്, മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം മാത്രമല്ല ബി.ജെ.പി യുടെ മുഖം രക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടി ഇനി ഗൗഡയുടെ കൈകളിലാണ്.
മുഖ്യമന്ത്രി പദവിയുടെ ഗൗരവവും ആകാംക്ഷയും അദ്ദേഹത്തിന്റെ മുഖത്ത് വ്യക്തമാണ്. എതിരാളികള്‍ക്ക് മുന്‍പില്‍ ഗൗഡയ്ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷണം. എങ്കിലും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലൂടെ എന്തും നേരിടാന്‍ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷത്തേക്കാണ് ഗൗഡയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. “പ്രതിസന്ധികള്‍ ഉണ്ടാകും, നേരിടാനുള്ള ആത്മവിശ്വാസമുണ്ട്”.- അദ്ദേഹം പറയുന്നു.
റഡഫ്‌ന്യൂസ് പ്രതിനിധി വിക്കി നഞ്ചപ്പയും സദാനന്ദ ഗൗഡയുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗഭങ്ങള്‍
? കര്‍ണ്ണാടക മുഖ്യമന്ത്രിയാണ് താങ്കള്‍ ഇന്ന് . എന്ത് തോന്നുന്നു.
ഞാനും എന്റെ കൂടെയള്ളവരും സന്തോഷത്തിലാണ്.
? ഇന്ന് ലഭിച്ച മുഖ്യമന്ത്രി സ്ഥാനം എന്നെങ്കിലും ആഗ്രഹിച്ചിരുന്നോ.
വിധിയില്‍ വിശ്വസിക്കുന്നു, ഇതുവരെ ഒന്നിനും ആഗ്രഹുക്കുകയോ ശ്രമിക്കുകയോ ചെയ്തിട്ടില്ല. കഴിവിന്റെ പരമാവധി ചെയ്യും. രണ്ട് വര്‍ഷം മുന്‍പ് ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡന്റായി എന്നെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുപോലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
? ബി.എസ്് യെദ്യൂരപ്പയുടെ ഡമ്മിയാണ് താങ്കളെന്ന സംസാരമുണ്ട്. ഇതിനെ കുറിച്ച് എന്തു പറയുന്നു.
ഞാനും അങ്ങനെ കേട്ടു, ഞാനാരുടെയും ഡമ്മിയല്ല. മുതിര്‍ന്ന നേതാക്കള്‍ എന്നെ തിരഞ്ഞെടുത്തതില്‍ യാതൊരു ഗൂഢലക്ഷ്യവുമില്ല.
? ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടിവരും. രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാമെന്ന ഉറപ്പുണ്ടോ.
ധാരാളം പ്രതിസന്ധികള്‍ ഉണ്ടെന്നത് സത്യം തന്നെ. എല്ലാം തരണം ചെയ്യാമെന്ന ആത്മവിശ്വാസമുണ്ട്.
? ഒരു ഭാഗത്ത് യെദ്യൂരപ്പ വിഭാഗത്തെ തൃപതിപ്പെടുത്തുകയും മറുവശത്ത് ഷെട്ടാര്‍ വിഭാഗത്തോടൊപ്പം പ്രവര്‍ത്തിക്കുകയും വേണം.സാധ്യമാണോ.
തീര്‍ച്ചയായും. ഇതിന് മുന്‍പും ധാരാളം പ്രതിസന്ധികള്‍ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ നേരിട്ടിട്ടുണ്ട്. എനിക്ക് അല്‍പ്പം സമയം വേണമെന്ന് മാത്രം.
?ഷെട്ടാര്‍ വിഭാഗം താങ്കളുടെ മന്ത്രിസഭയില്‍ ഉണ്ടാകുമോ.
അതൊന്നും പറയാറായിട്ടില്ല. ധാരാളം ചര്‍ച്ചകള്‍ ആവശ്യമുണ്ട്. എല്ലാം ഉടന്‍ തന്നെ ശരിയാവും.
?അനധികൃത ഖനന റിപ്പോര്‍ട്ടിനെ കുറിച്ച് എന്ത് പറയുന്നു.
അതിനെകുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ല, കുറച്ച് ദിവസം കൂടി കഴിയട്ടെ.
? ബി.ജെ.പി യെ ഒരുമിച്ച് കൊണ്ട് പോകാന്‍ താങ്കള്‍ക്ക് സാധിക്കുമോ.
തീര്‍ച്ചയായും. എന്റെ സഹപ്രവര്‍ത്തകരുടെ മുഴുവന്‍ പിന്തുണയുമുണ്ട്. വരാന്‍ പോകുന്ന നാളുകള്‍ കയ്‌പേറിയതാണ് എങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയുണ്ട്.
? കര്‍ണ്ണാടകയില്‍ ബി.ജെ.പി സംഘടിതമാണോ.
തീര്‍ച്ചയായും.
