കൈയ്യിലെ പരിക്ക് : സച്ചിന്‍ ഫൈനലില്‍ കളിച്ചേക്കില്ല
DSport
കൈയ്യിലെ പരിക്ക് : സച്ചിന്‍ ഫൈനലില്‍ കളിച്ചേക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd April 2010, 3:45 pm

മുംബൈ: ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കളിച്ചേക്കില്ലെന്ന് സൂചന. ഇന്നലെ കളിക്കിടെ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈവിരലിന് പരിക്കേറ്റതാണ് കാരണം.പരിക്കിനെ തുടര്‍ന്ന് സച്ചിന്റെ കൈവിരലില്‍ അഞ്ചു തുന്നിക്കെട്ടുകളുണ്ട്. വലുതുകൈയ്യിലെ മോതിര വിരലിനാണ് പരുക്ക്.

സഹീറിന്റെ പന്തില്‍ രാഹുല്‍ ദ്രാവിഡിനെ സ്‌ലിപ്പില്‍ ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരുക്കേറ്റത് .മുംബൈ ഇന്ത്യന്‍സിന്റെ നാലാം ഓവറിലായിരുന്നു ഇത്. സച്ചിന്റെ അഭാവത്തില്‍ സഹീര്‍ ഖാനാണ് പിന്നീട് ഇന്ത്യന്‍സിനെ നയിച്ചത്. സച്ചിന്റെ പരിക്ക് ഗുരുതരമല്ലെന്നും വേഗം ഭേദമാകുമെന്നും സഹീര്‍ ഖാന്‍ മല്‍സരത്തിനു ശേഷം പറഞ്ഞു.