ഹരീഷ് വാസുദേവന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തുന്ന അളവിലുള്ള ഭൂകമ്പം ഉണ്ടായാല്‍ പ്രധാന അണക്കെട്ടും ബേബി ഡാമും തകരുമെന്ന് റൂര്‍ക്കി ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട്. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് നിര്‍ണ്ണായക കണ്ടെത്തലുകളുള്ള റിപ്പോര്‍ട്ട് ഡൂള്‍ന്യൂസിന് ലഭിച്ചു. അണക്കെട്ടിന്റെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള 22 പ്രദേശങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.5 ശക്തിയുള്ള ഭൂകമ്പം നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe Us:

മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രദേശത്തെ ഭൂകമ്പസാധ്യതയെക്കുറിച്ചാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദഗ്ധരുടെ സംഘമായ റൂര്‍ക്കി ഐ.ഐ.ടി സംസ്ഥാന സര്‍ക്കാറിനും സുപ്രീം കോടതിക്കും റിപ്പോര്‍ട്ട് നല്‍കിയത്. അണക്കെട്ടിന്റെ 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള 22 പ്രദേശത്ത് ഇത്രയും ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഡൈനാമിക് പഠനം വഴിയാണ് റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രധാനമന്ത്രിയുടെ സീസ്‌മോളജിക്കല്‍ ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടുന്ന പ്രത്യേക വിദഗ്ധ സംഘമാണ് മുല്ലപ്പെരിയാറില്‍ പഠനം നടത്തിയത്.

അണക്കെട്ടിന്റെ രൂപഘടനയും ഭൂകമ്പ സാഹചര്യങ്ങളും ചലനാത്മകമായി പുനസൃഷ്ടിച്ച് നടത്തിയ പഠനമാണ് ഡൈനാമിക് സ്റ്റഡിയിലൂടെ നടത്തിയത്. അണ ക്കെട്ടുണ്ടാക്കിയ വസ്തുക്കളുടെ രാസഘടനയും മറ്റും കൃത്രിമമായി ഉണ്ടാക്കിയാണ് സമ്മര്‍ദത്തിലൂടെ ഡാമിന്റെ ശേഷി പരി ശോധിക്കുന്നത്. നിലവിലുള്ള സാഹചര്യത്തില്‍ ഭൂകമ്പബാധിത പ്ര ദേശമായ മുല്ലപ്പെരിയാറിലുണ്ടാകുന്ന ഭൂകമ്പത്തെ അതിജീവിക്കാ ന്‍ ബലക്ഷയമുള്ള ഡാമിന് കഴിയില്ലെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ റൂര്‍ക്കി ഐഐടി വ്യക്തമാക്കിയിട്ടുള്ളത്.

1979-ല്‍ കേരള ജല കമ്മീഷന്‍ സമാനമായ പഠനം നടത്തിയിരു ന്നെങ്കിലും അത് അണക്കെട്ടിന്റെ നിശ്ചല രൂപം പുനഃസൃഷ്ടിച്ചുകൊണ്ടുള്ള സ്റ്റാറ്റിക് പഠനമാണ് നടത്തിയിരുന്നത്.

rurki-iit-report

rurki-iit-report

അടുത്ത പേജില്‍ തുടരുന്നു