രണ്ടര മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപ കരുത്താര്‍ജ്ജിക്കുന്നു
Big Buy
രണ്ടര മാസത്തെ ഉയര്‍ന്ന നിരക്കില്‍; രൂപ കരുത്താര്‍ജ്ജിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2012, 11:55 am

മുംബൈ: വിദേശ നാണയ വിപണിയില്‍ രൂപ കരുത്താര്‍ജ്ജിക്കുന്നു. രൂപയുടെ മൂല്യം ഇന്ന് 31 പൈസ ഉയര്‍ന്ന് 49.77 എന്ന നിലയിലെത്തിയിരിക്കുകയാണ്. രണ്ടര മാസത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു ഡോളറിന് 49.77 രൂപയാണ് ഇപ്പോള്‍ വില. ഒരു ഡോളറിന് 54 രൂപക്ക് മുകളിലായിരുന്നു 2011 ഡിസംബര്‍ 15ന് നിലവാരം.

ഡോളറിനെതിരെ യൂറോ നേട്ടമുണ്ടാക്കിയതും വിദേശ നിക്ഷേപം ഉയര്‍ന്നതുമാണ് രൂപക്ക് നേട്ടമായത്. സാമ്പത്തിക രംഗത്ത് ഗ്രീസിലുണ്ടാവുന്ന പുരോഗതി ഡോളറിനെ ബാധിച്ചാല്‍ അതും ഇന്ത്യക്ക് കരുത്താവുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യം ഇനിയും ഉയരുമെന്നാണ് കരുതപ്പെടുന്നത്.

Malayalam News
Kerala News in English