എഡിറ്റര്‍
എഡിറ്റര്‍
രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍
എഡിറ്റര്‍
Friday 18th May 2012 10:10am

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. 54.74 ആണ് ഇന്ന് രൂപയുടെ മൂല്യം. രൂപയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്.
എന്നാല്‍ രൂപയുടെ വിലയിടിവ് ആഗോള സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ കാരണമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്രധനകാര്യമന്ത്രാലയം വ്യ്കതമാക്കി.

യൂറോസോണ്‍ രാജ്യങ്ങള്‍ കടപ്രതിസന്ധിയില്‍ നിന്ന് കരകയറുന്നത് സംബന്ധിച്ച് വ്യക്തതയാകുന്നതുവരെ വിലയിടിവ് തുടരുമെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

ഫിബ്രവരിയില്‍ വില ഉയര്‍ന്നതില്‍ പിന്നീട് രൂപയുടെ വില 10 ശതമാനം ഇടിഞ്ഞു. വിലയിടിവ് തടയുന്നതിനായി കയറ്റുമതിക്കാരോട് കയ്യിലുള്ള വിദേശ കറന്‍സികള്‍ രൂപയാക്കി മാറ്റാന്‍ റിസര്‍വ് ബാങ്ക് ഈയിടെ ആവശ്യപ്പെട്ടിരുന്നു

ഇന്നലെ രാവിലെ രൂപയുടെ മൂല്യം 54.40 ആയിരുന്നെങ്കിലും ഓഹരിവിപണിയില്‍ ഡോളറിന് ആവശ്യകത ഏറിയതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു.

Advertisement