റബ്ബര്‍മാര്‍ക്കിനായി 25 കോടി വായ്പയെടുക്കും: മുഖ്യമന്ത്രി
Big Buy
റബ്ബര്‍മാര്‍ക്കിനായി 25 കോടി വായ്പയെടുക്കും: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th February 2012, 4:22 pm

rubbermark a govt. of kerala firm

തിരുവനന്തപുരം: റബ്ബര്‍മാര്‍ക്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും സര്‍ക്കാര്‍ 25 കോടി രൂപ വായ്പയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  സഹകരണ അപ്പക്‌സ് സ്ഥാപനമായ റബ്ബര്‍ മാര്‍ക്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത്  മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

ലളിതമായ സേവന വ്യവസ്ഥകള്‍ക്ക് വിധേയാമായിട്ടാവണം വായ്പ അനുവദിക്കേണ്ടതെന്ന് സംസ്ഥാന സഹകരണ ബാങ്ക് പ്രതിനിധികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വായ്പയുടെ പലിശ മുഴുവനായും എഴുതിത്തള്ളുക എന്നത് പ്രായോഗികമല്ല. ഇപ്പോഴുള്ള കടബാധ്യത ഇല്ലാതായാല്‍ ദേശീയ സഹകരണ വികസന കോര്‍പറേഷന്‍ ധനസഹായം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അപ്പക്‌സ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു. റബ്ബര്‍ മാര്‍ക്കില്‍ നിന്നും സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നുമുള്ള പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Malayalam News

Kerala News in English