ന്യൂദല്‍ഹി: ആര്‍ ജെ ഡി, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയിലെ നടപടിക്രമങ്ങള്‍ 12 മണി വരെ നിര്‍ത്തിവച്ചു.

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കരുതെന്നും രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത തങ്ങളുടെ അംഗങ്ങളെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മുലായംസിങ് യാദവിന്റെയും ലാലുപ്രസാദ് യാദവിന്റെയും നേതൃത്വത്തില്‍ അംഗങ്ങള്‍ ബഹളം വച്ചത്. ഇതിനെ തുടര്‍ന്നാണ് നടപടികള്‍ 12 മണി വരെ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ തീരുമാനിച്ചത്.