Categories
boby-chemmannur  

റിപ്പര്‍ ജയാനന്ദന്‍ ജയില്‍ചാടി

ripper-jayanandhan

തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന റിപ്പര്‍ ജയാനന്ദന്‍ ജയില്‍ ചാടി. ഇന്ന് പുലര്‍ച്ചെയാണ് റിപ്പര്‍ ജയാനന്ദനും സഹതടവുകാരനായ പ്രകാശനും രക്ഷപ്പെട്ടത്.
Ads By Google

ഇരട്ടക്കൊലപാതകക്കേസ് ഉള്‍പ്പടെ ഏഴു കൊലക്കേസ്സിലും 14 കവര്‍ച്ചാക്കേസുകളിലും പ്രതിയാണ് തൃശ്ശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍.

കാവല്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ കിടന്ന സെല്ലില്‍ തലയിണയും തുണിയും ഉപയോഗിച്ച് രണ്ട് ഡമ്മികള്‍ ഉണ്ടാക്കിവെച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.

ഇന്നു രാവിലെ വാര്‍ഡന്‍മാര്‍ സെല്ലില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാര്‍ ജയില്‍ ചാടിയെന്ന് അറിഞ്ഞത്. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ജയില്‍ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അന്നും ഡമ്മികള്‍ ഉണ്ടാക്കിവെച്ചാണ് ജയാനന്ദന്‍ മറ്റൊരാള്‍ക്കൊപ്പം ജയില്‍ ചാടിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു.

സുരക്ഷ കണക്കിലെടുത്താണ് പൂജപ്പുരയിലെ പ്രത്യേക സെല്ലിലേക്ക് ഇയാളെ മാറ്റിയത്. ജയില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2004 ഒക്ടോബര്‍ മൂന്നിന് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് കളപ്പുരക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊന്നു കവര്‍ച്ച നടത്തിയ കേസ്സില്‍ ജയാനന്ദനെ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു.

2004 മാര്‍ച്ച് 28ന് മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ, മരുമകള്‍ ഫൗസിയ എന്നിവരെ കൊന്ന കേസ്സിലും സി.ബി.ഐ. കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു.

പുത്തന്‍വേലിക്കര നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ (ദേവകി 51) 2006 ഒക്‌ടോബര്‍ ഒന്നിനു പുലര്‍ച്ചെ ഒരു മണിക്കു കൊലപ്പെടുത്തിയ കേസിലാണു മാള പള്ളിപ്പുറം ചെന്തുരുത്തി കുറുപ്പുംപറമ്പില്‍ ജയാനന്ദന്‍ (റിപ്പര്‍ ജയന്‍) വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടത്.

തെക്കന്‍ കേരളത്തില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുണ്ട്. ഒരിക്കല്‍ ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരന്നു ഗുഹയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.

അബ്കാരിക്കേസുകളിലും മോഷണക്കേസുകളിലും ശിക്ഷ അനുഭവിക്കുന്നയാളാണ് ജയില്‍ചാടിയ പ്രകാശന്‍.വര്‍ജിന്‍ കമ്പനിയുടെ ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു

കാലിഫോര്‍ണിയ: ബഹിരാകാശ  സഞ്ചാരികള്‍ക്കായി ബ്രിട്ടീഷ് ബിസിനസ് ഭീമന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വര്‍ജിന്‍ ഗ്യാലക്റ്റിക് കമ്പനി വികസിപ്പിച്ചു വരികയായിരുന്ന ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ്  മരിച്ചു. പരീക്ഷണ പറക്കലിനിടെ കാലിഫോര്‍ണിയയിലെ മൊജാവ് എയര്‍ ആന്റ് സ്‌പെയ്‌സ് പോര്‍ട്ടിലാണ് പേടകം തകര്‍ന്നുവീണത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോസാഞ്ജലസില്‍ നിന്ന് വടക്ക് 150 കിലോമീറ്റര്‍ അകലെ് മൊജാവ് മരുഭൂമിയിലാണ് പരീക്ഷണ പേടകം വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ മൃതദേഹം ലഭിച്ചത്. പാരച്യൂട്ടിന്റെ സഹായത്താല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹപൈലറ്റിന് ഗുരുതമായി പരുക്കേറ്റത്. പേടകത്തിന്റെ ഭൂരിഭാഗ അവശിഷ്ടങ്ങളുമുള്ള സ്ഥലത്ത് നിന്ന് ഒരു മൈലോളം അകലെയാണ് സഹപൈലറ്റിനെ കണ്ടെത്തിയത്. സ്‌പേസ്ഷിപ്പ് ടു എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകം അതിന്റെ ലോഞ്ചിന് സഹായിക്കുന്ന ജെറ്റ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട ഉടനെ തകരുകയായിരുന്നുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ പറഞ്ഞു. തകരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ടൂറിസം രംഗത്തുള്‍പ്പെടെ ബഹിരാകാശയാത്രയുടെ വാണിജ്യ  സാധ്യതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ആഗോള കമ്പനികളുടെ ശ്രമങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് ഈ അപകടം. ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പറേഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ആന്റാരസ് റോക്കറ്റ് അടുത്തിടെ വിക്ഷേപണത്തിന് ആറു സെക്കന്‍ഡുകള്‍ക്ക് ശേഷം വിര്‍ജീനിയയില്‍ വച്ച് പൊട്ടിത്തെറിച്ചിരുന്നു.

മാണിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ല; ബിജു രമേശിനെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബാറുകള്‍ തുറന്നുകൊടുക്കാന്‍ ധനമന്ത്രി കെ.എം മാണി 5 കോടി രൂപ കോഴവാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എം മാണിയ്‌ക്കെതിരെയുള്ള ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മാണിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് തന്നെ കണ്ടിട്ടില്ല. താനുമായി ബിജു കൂടിക്കാഴ്ച നടത്തിയെന്നതില്‍ വാസ്തവമില്ല. കൂടിക്കാഴ്ച നടത്തിയെങ്കില്‍ അത് എവിടെവെച്ചാണെന്ന് ബിജു രമേശ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാറുകള്‍ തുറയ്ക്കാന്‍ മാണി പണം ആവശ്യപ്പെട്ടകാര്യം മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ പണം കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് ബിജു രമേശ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എം മാണിയെ എല്ലാവര്‍ക്കും അറിയാം. വര്‍ഷങ്ങളായി ജനപ്രതിനിധിയായും മന്ത്രിയായുമൊക്കം മാണി രംഗത്തുണ്ട്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സത്യമില്ലെന്ന് തനിക്ക് നേരിട്ടറിയാവുന്നതാണ്. അതിനാല്‍ ഈ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.എം മാണി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തെക്കുറിച്ച് കെ.എം മാണി വിശദീകരണം നല്‍കണമെന്ന ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ പ്രതികരണം ഗുരുതരമായ തെറ്റാണ്. ആരെങ്കിലും പറയുന്നത് കേട്ട് പ്രതാപന്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. പ്രതാപന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃസ്ഥാനത്തുള്ള മുഖ്യമന്ത്രിയായ എന്നോട് പറയാമായിരുന്നു. പ്രതാപനെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് കെ.എം മാണി

കോട്ടയം: ബാറുകള്‍  തുറന്ന് കൊടുക്കാന്‍ താന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ധനമന്ത്രി കെ.എം.മാണി ആവശ്യപ്പെട്ടു. താന്‍ ഒരു രൂപപോലും കോഴ വാങ്ങിയിട്ടില്ല. ആരോപണങ്ങള്‍ ദുരുദ്ദേശപരവും കെട്ടിച്ചമച്ചതുമാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാണ് കെ.എം മാണിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് മാണി ഇങ്ങനെ പറഞ്ഞത്. 'കഴിഞ്ഞ അന്‍പതു വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇന്നുവരെ ആരുടെയങ്കിലും കൈയില്‍ നിന്ന് ഒരു രൂപ കൈക്കൂലി വാങ്ങിയിട്ടില്ല. ഈ വയസുകാലത്ത് കൈക്കൂലി വാങ്ങിയിട്ട് എന്തു ചെയ്യാന്‍. ആരോപണങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസിനെയും എന്നെയും നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ അത് വിലപ്പോവില്ല.'  മാണി പറഞ്ഞു. ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടത്. മുന്നണി മാറ്റം തടയാനുള്ള ശ്രമമാണോയെന്ന് ചോദിച്ചാല്‍ അതിന്റെ ചേതോവികാരത്തെ കുറിച്ചൊന്നും അറിയില്ല. ആരോപണം കേള്‍ക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കുകയാണ് വേണ്ടത്. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും മാണി വ്യക്തമാക്കി. ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ തന്നെ അപമാനിക്കാന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച ആരോപണമാണിതെന്നും മാണി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബാറുകള്‍ തുറന്നു കൊടുക്കാന്‍ കെ.എം.മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപയാണ് മന്ത്രിക്ക് നല്‍കിയത്. ബാര്‍ ഉടമ അസോസിയേഷന്‍ നേരിട്ടാണ് പണം കൈമാറിയതെന്നും താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞിരുന്നു. പാലായിലെ മാണിയുടെ വസതിയില്‍ വെച്ചാണ് പണം കൈമാറിയത്. രണ്ടു ഗഡുക്കളായാണ് പണം നല്‍കിയത്. ആദ്യം 15 ലക്ഷവും പിന്നെ 85 ലക്ഷവും നല്‍കി. തെളിവുകള്‍ തന്റെ പക്കലുണ്ട്. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും സത്യം വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും ബിജു വ്യക്തമാക്കിയിരുന്നു.

ആയൂര്‍ദൈര്‍ഘ്യം

ആയൂര്‍ദൈര്‍ഘ്യം

ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.

ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറുവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഇതിന് കേരളത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്നുകൊണ്ട് ഡൂള്‍ന്യൂസ് ആരംഭിക്കുന്ന പുതിയ പംക്തി... 'ആയൂര്‍ദൈര്‍ഘ്യം' തുടങ്ങുന്നു.

ഭാഗം- 1 ആയുര്‍വേദത്തിലൂടെ ആരോഗ്യം

യുസ്സിനെപ്പറ്റിയുള്ള അറിവാണ് ആയുര്‍വേദം. അത് ഒരു ചികിത്സാ പദ്ധതി മാത്രമല്ല, ഒരു ജീവിതരീതി കൂടിയാണ്. ആയുര്‍വേദത്തിന്റെ അടിസ്ഥാനം ജീവിതത്തേപ്പറ്റിയുള്ള സവിശേഷമായ കാഴ്ചപ്പാടാണ്. Ayurveda is a way of life based on a view of life. ഇന്നത്തെ ജീവിതത്തില്‍ ഈ ദര്‍ശനത്തിന് വളരെ പ്രാധാന്യമുണ്ട്.  
പ്രകൃതിയും മനുഷ്യനും
ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്‍. ഭൂമി, ജലം, അഗ്നി, വായു, ആകാശം - ഇവയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. ഈ പഞ്ചഭൂതങ്ങള്‍തന്നെയാണ് മനുഷ്യനിലുമുള്ളത്. ഓരോ ശരീരത്തിലും ഇവയുടെ ചേര്‍ച്ചയുടെ അനുപാതം ഭിന്നമാണ്. ശരീരത്തിന്റെ അടിസ്ഥാനഘടകങ്ങളായ വാതം, പിത്തം, കഫം എന്നിവയും പഞ്ചഭൂതങ്ങളില്‍നിന്നുണ്ടാവുന്നവയാണ്. ഇവയെ ത്രിദോഷങ്ങള്‍ എന്നു വിളിക്കുന്നു. പഞ്ചഭൂതങ്ങളില്‍നിന്ന് അന്യമായി പ്രപഞ്ചത്തിലൊന്നുമില്ല, അതുപോലെ ത്രിദോഷങ്ങള്‍ പെടാതെ ശരീരത്തില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നത് ധാതുക്കളാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം ഇങ്ങനെ ഏഴാണ് ധാതുക്കള്‍. ആഹാരത്തിലെ ഉപകാരപ്രദങ്ങളായ ഭാഗങ്ങളെല്ലാം ധാതുക്കളെ സര്‍വ്വദാ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. ത്രിദോഷങ്ങള്‍ സമതുലിതമാകുമ്പോള്‍ ആരോഗ്യമുണ്ടാകുന്നു. ഇവയുടെ നില തെറ്റിയാല്‍ രോഗമുണ്ടാകുന്നു. ആഹാരം, വിഹാരം തുടങ്ങിയവയെക്കൊണ്ട് ശരീരത്തിന്റെ ഭൂതഘടകങ്ങളുടെ ഗുണത്തിലും അളവിലും കുറവോ കൂടുതലോ ഉണ്ടായാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം താളം തെറ്റും. ദോഷങ്ങളുടെ ഗുണത്തിലും അളവിലുമുള്ള ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് പൂര്‍വ്വാവസ്ഥയിലേക്കു കൊണ്ടുവരികയാണ് ചികിത്സയുടെ ലക്ഷ്യം.
ആരോഗ്യം
ത്രിദോഷങ്ങള്‍, സപ്തധാതുക്കള്‍, അന്തരഗ്നി ഇവ ശരിയായ അളവിലും ഗുണത്തിലും സംരക്ഷിക്കപ്പെടുന്നവനും മലനിര്‍ഗമനം വേണ്ടവിധമുള്ളവനും ആത്മാവ്, മനസ്സ്, ഇന്ദ്രിയങ്ങള്‍ ഇവ പ്രസന്നതയോടെയിരിക്കുന്നവനുമാണ് ആരോഗ്യവാന്‍. രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, പ്രസന്നമായ അവസ്ഥയാണ് ആരോഗ്യം. ആയുര്‍വേദത്തിന്റെ പ്രവര്‍ത്തനതലങ്ങളെ രണ്ടായി തിരിക്കാം. i.    രോഗങ്ങളില്ലാത്തവരുടെ ശരീരം സംരക്ഷിക്കുകയും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.  ഇതിന് സ്വസ്ഥവൃത്തം എന്നുപറയുന്നു. ii.    രോഗത്തിന്റെ ബുദ്ധിമുട്ടുകളില്‍നിന്ന് രോഗിയെ സംരക്ഷിക്കുകയോ രോഗശമനം വരുത്തുകയോ ചെയ്യുന്നത് ആതുരവൃത്തം.
സ്വസ്ഥവൃത്തം
 

മനുഷ്യന്റേയും സമൂഹത്തിന്റേയും പരിസരത്തിന്റേയും ശുചിത്വവും ആരോഗ്യവും നിലനിര്‍ത്തുവാന്‍ ഒരാള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്നു. ജീവിതചര്യയും പ്രതിരോധമുറയുമാണിത്. നമ്മുടെ ആഹാരവും ചെയ്തികളും പ്രകൃതിയോടിണക്കി രോഗങ്ങളില്ലാതെ എങ്ങനെ ജീവിക്കാം എന്നതാണ് സ്വസ്ഥവൃത്തത്തിന്റെ വിഷയം.

"സുഖാര്‍ത്ഥാഃ സര്‍വഭൂതാനാം മതാഃ സര്‍വാ പ്രവൃത്തയഃ സുഖം ച ന വിനാ ധര്‍മ്മാത്തസ്മാദ്ധര്‍മ്മപരോ ഭവേല്‍" അഷ്ടാംഗഹൃദയം

എല്ലാ ജീവികളുടേയും എല്ലാ പ്രവൃത്തികളും സുഖത്തിനുവേണ്ടിയുള്ളവയാണ്.  സുഖമാകട്ടെ ധര്‍മ്മത്തെ കൂടാതെ ഉണ്ടാകുന്നില്ല. അതുകൊണ്ട് പ്രവൃത്തികള്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കണം.