എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ അത്‌ലറ്റിക്‌സ്: രഞ്ജിത് മഹേശ്വരിക്ക് സ്വര്‍ണം
എഡിറ്റര്‍
Wednesday 16th May 2012 8:56am

തായ്‌ലന്‍ഡ്: മലയാളി താരം രഞ്ജിത് മഹേശ്വരിക്ക് ഏഷ്യന്‍ ഗ്രാന്‍ഡ് പ്രീ അത്‌ലറ്റിക്‌സിന്റെ മൂന്നാംപാദത്തില്‍ സ്വര്‍ണം. 16.46 മീറ്റര്‍ ചാടിയാണ് പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ രഞ്ജിത് ഒന്നാമതായത്.

വനിതകളുടെ ലോങ്ജംപില്‍ 6.50 മീറ്റര്‍ ചാടിയ മയൂഖാ ജോണിയ്ക്ക് വെള്ളി മെഡലില്‍ ഒതുങ്ങി. 800 മീറ്ററില്‍ സിനിമോള്‍ പൗലോസും 400 മീറ്ററില്‍ എം.ആര്‍. പൂവമ്മയും വെള്ളി നേടി. പുരുഷവിഭാഗം 800 മീറ്ററില്‍ സജീഷ് ജോസഫും 400 മീറ്ററില്‍ കുഞ്ഞുമുഹമ്മദും വെള്ളി കരസ്ഥമാക്കി.

പുരുഷ വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ മലയാളികളായ ജിതിന്‍ പോള്‍, ബിബിന്‍ മാത്യു, കുഞ്ഞുമുഹമ്മദ് എന്നിവരുള്‍പ്പെട്ട ടീം സ്വര്‍ണം നേടി. വനിതകളുടെ 4-400 മീറ്റര്‍ റിലേയിലും ഇന്ത്യക്കാണ് സ്വര്‍ണം.

Advertisement