എഡിറ്റര്‍
എഡിറ്റര്‍
റെയില്‍വേ യാത്രാ നിരക്കുവര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍
എഡിറ്റര്‍
Monday 21st January 2013 12:43am

ചെന്നൈ: റെയില്‍വേ യാത്രാ നിരക്കുവര്‍ധന ഇന്ന് അര്‍ധരാത്രി  പ്രാബല്യത്തില്‍ വരും. ഓര്‍ഡിനറി സെക്കന്‍ഡ് ക്ലാസിനു നഗരമേഖലയില്‍ കിലോമീറ്ററിന് രണ്ടു പൈസയും മറ്റിടങ്ങളില്‍ മൂന്നു പൈസയും വര്‍ധിക്കും.

Ads By Google

എക്‌സ്പ്രസ്/മെയില്‍ ട്രെയിനുകളിലെ സെക്കന്‍ഡ് ക്‌ളാസിന് കിലോമീറ്ററിന് നാലു പൈസയും സ്‌ളീപ്പറിന് ആറു പൈസയും എ.സി ചെയര്‍ കാര്‍, തേര്‍ഡ് എ.സി എന്നിവക്ക് 10 പൈസയുമാണ് വര്‍ധിപ്പിച്ചത്.

രാജധാനി, തുരന്തോ, ശതാബ്ദി, ജന്‍ശതാബ്ദി, യുവ ട്രെയിനുകളിലെ നിരക്കും സീസണ്‍ ടിക്കറ്റ് നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. 22നോ അതിനുശേഷമോ യാത്രചെയ്യാന്‍ പഴയ നിരക്കില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ നടത്തിയവരില്‍നിന്ന് വ്യത്യാസം വരുന്ന തുക ഈടാക്കാന്‍ പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും.

സെക്കന്‍ഡ് ക്‌ളാസില്‍ ചാര്‍ജ് ഈടാക്കുന്ന മിനിമം ദൂരം 15ല്‍നിന്ന് 50 കിലോമീറ്ററും തേര്‍ഡ് എ.സിയില്‍ 100ല്‍നിന്ന് 300 കിലോമീറ്ററും ആയി ഉയര്‍ത്തിയതിനാല്‍ ഹ്രസ്വദൂരയാത്രക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും.

എ.സി.ഫസ്റ്റ് ക്ലാസില്‍ കിലോമീറ്ററിന് 10 പൈസ അധികം നല്‍കണം. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരില്‍നിന്ന് അധിക നിരക്ക് ഈടാക്കാനായി റയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പണമടയ്ക്കാന്‍ റയില്‍വെ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

സ്ലീപ്പര്‍ കോച്ചുകളില്‍ ഈടാക്കുന്ന നിരക്കിന്റെ മിനിമം ദൂരം 200 കിലോമീറ്ററാണെങ്കിലും ‘അണ്‍ റിസര്‍വ്ഡ്’ ആയി റെയില്‍വേ വിജ്ഞാപനം ചെയ്ത സ്ലീപ്പര്‍ കോച്ചുകളിലെ യാത്രക്കാര്‍ക്ക് ഇത് ബാധകമല്ല. ഇത്തരം കോച്ചുകളില്‍ നിരക്ക് ഈടാക്കുന്ന മിനിമം ദൂരം സെക്കന്‍ഡ് ക്‌ളാസിലേതുപോലെ 50 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.

Advertisement