പോസ്‌റ്റേഴ്‌സ്

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് പോസ്‌റ്റേര്‍സ്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി വി.എസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടുക്കും പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും പ്രകടനങ്ങള്‍ നടത്തുകയാണ്. വി.എസിനെ അനുകൂലിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. കോഴിക്കോട് വടകരയില്‍ വി.എസിന് പിന്തുണയര്‍പ്പിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലൊന്ന്.