ദുബായില്‍ ചരക്കുവിമാനം തകര്‍ന്നുവീണു, രണ്ട് മരണം
World
ദുബായില്‍ ചരക്കുവിമാനം തകര്‍ന്നുവീണു, രണ്ട് മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd September 2010, 11:22 pm

ദുബായ്: ദുബായിലെ തിരക്കേറിയ ഹൈവേയ്ക്കു സമീപം ചരക്കു വിമാനം തകര്‍ന്നു വീണു. ചരക്കുവിമാനത്തിലെ ജീവനക്കാരായ രണ്ടുപേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. അലൈന്‍ റോഡിലാണ് വിമാനം തകര്‍ന്നു വീണത്. യുണൈറ്റഡ് പാര്‍സല്‍ സര്‍വീസിന്റെ ബോയിംങ് 747 ചരക്കു വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് രണ്ട് മിനുട്ടുകള്‍ക്കകം വിമാനം തകര്‍ന്നുവീണെന്ന് ദുബായ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടത്തേത്തുടര്‍ന്ന് ഏതാനും കാറുകള്‍ കത്തി നശിച്ചതായി അല്‍ അറേബ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടു ചെയ്തു.