ലണ്ടന്‍: ഡയാന രാജകുമാരിയുടെ ജീവിതവും സിനിമയാകുന്നു. സ്റ്റീഫന്‍ ഇവാന്‍സാണ് ഡയാനയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്നത്.

ഡയാന രാജകുമാരിയുടെ അംഗരക്ഷകനായിരുന്ന കെന്‍ വാര്‍ഫ്‌സ് എഴുതിയ ‘ഡയാന ക്ലോസ്ലി ഗാര്‍ഡഡ് സീക്രട്ട് ‘എന്ന രചനയെ ആധാരമാക്കിയാണ് സിനിമ ചിത്രീകരിക്കുന്നത്.

1997 ല്‍ നടന്ന കാര്‍ അപകടത്തിലാണ് ഡയാന രാജകുമാരി മരണപ്പെട്ടത്. പ്രിന്‍സ് ഹാരിയുടെ ജനന ശേഷമുള്ള ഡയാനയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായി പതിനൊന്ന് വര്‍ഷമാണ് ചിത്രീകരിക്കാനായി ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

ഡയാന രാജകുമാരിയെ ഒരു മഹത് വ്യക്തിയായി ചിത്രീകരിക്കാനൊന്നും സിനിമയിലൂടെ ശ്രമിക്കുന്നില്ല. അതുപോലെ അവരെ മോശമായി ചിത്രീകരിക്കുകയുമില്ല. സിനിമ കണ്ടതിനു ശേഷം അവര്‍ എങ്ങനെയായിരുന്നു വ്യക്തി ജീവിതത്തിലെന്ന് ആളുകള്‍ തീരുമാനിക്കും.

ഡയാന രാജകുമാരിയെ കുറിച്ച് നിരവധി കഥകള്‍ ഇന്നും പ്രചരിക്കുന്നുണ്ട്. അതില്‍ പലതും പൊടിപ്പും തൊങ്ങലും വെച്ചുള്ളതാണ്. അതിനെല്ലാം ഒരു മറുപടിയായിരിക്കും ചിത്രമെന്നും സ്റ്റീഫന്‍ ഇവാന്‍സ് പറഞ്ഞു.

Malayalam News

Kerala News In English