ന്യൂദല്‍ഹി: രാജ്യത്തെ 348 ഓളം ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാണ് കുറയുന്നത്. 40 മുതല്‍ 75 ശതമാനം വരെ വിലയാണ് കുറയുക.[]
ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സാണ് (ഡി.പി.സി.ഒ) ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം ഇനിമുതല്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് പോളിസി(എന്‍.പി.പി.പി)യുടെ അടിസ്ഥാനത്തില്‍ എന്‍.പി.പി.എ (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി)ആയിരിക്കും മരുന്നുകളുടെ വില നിയന്ത്രിക്കുക.[]
2011ല്‍ പുറത്തിറക്കിയ ജീവന്‍ രക്ഷാ മരുന്നുകളുടെ പട്ടികയിലുള്ള മരുന്നുകളുടെ വിലയായിരിക്കും എന്‍.പി.പി.എ നിര്‍ണ്ണയിക്കുക. നിലവില്‍ 29,000 കോടിയുടെ വാര്‍ഷിക വില്‍പ്പനയാണ് ജീവന്‍ രക്ഷാമരുന്നുകളില്‍ നടക്കുന്നത്.
ഇക്കഴിഞ്ഞ മെയ് 15 വരെ 74 മരുന്നുകള്‍ മാത്രമായിരുന്നു വിലനിയന്ത്രണത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം 348 മരുന്നുകളുടെ വിലയില്‍ കുറവ് വരും. പുതിയ ഉത്തരവ് രാജ്യത്തെ ദരിദ്രരായ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
