എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് സാധനങ്ങളുടെ വില വര്‍ധിക്കുന്നു
എഡിറ്റര്‍
Sunday 1st April 2012 7:00am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വിവിധ സാധനങ്ങളുടെ വില വര്‍ധിക്കും. ധനമന്ത്രി കെ.എം മാണി അവതരിപ്പിച്ച ബജറ്റില്‍ മൂല്യവര്‍ദ്ധിത നികുതി ഒരു ശതമാനം വര്‍ദ്ധിപ്പിച്ചതും കേന്ദ്ര ബജറ്റില്‍ എക്‌സൈസ്, കസ്റ്റംസ് നികുതികള്‍ വര്‍ദ്ധിപ്പിച്ചതുമാണ് വിലക്കയറ്റത്തിനു കാരണം. ധാന്യങ്ങളും ചില ഭക്ഷ്യവസ്തുക്കളും ഒഴികെയുളള മിക്ക സാധനങ്ങളുടെയും വില വര്‍ധിക്കും.

മരുന്നുകളുടെ വിലയിലും വിദേശ മദ്യത്തിന്റെ വിലയിലും ക്രഷര്‍ മെറ്റലിന്റെ വിലയിലും വന്‍ വര്‍ധനവ് ഉണ്ടാകും. സിഗരറ്റ്, പുകയില വസ്തുക്കള്‍ എന്നിവയുടെ വിലയും പാന്‍മസാലകളുടെ വിലയും വര്‍ധിക്കും. 12.5 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്തിയതിനാല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വില വര്‍ധിക്കും.

മുളക്, മല്ലി, ഉഴുന്ന്, വന്‍പയര്‍, ചെറുപയര്‍, കടല, ക്ഷ്യ എണ്ണ, മൈദ, ചുക്ക്, കാപ്പിപ്പൊടി തുടങ്ങിയവയുടെ വില കുറയും. ഹൃദ്രോഗ ചികിത്സാ ഉപകരണങ്ങള്‍, ആയുര്‍വേദ ഉല്പന്നങ്ങള്‍, തേന്‍, തേനീച്ചപ്പെട്ടി, പായ്ക്ക് ചെയ്ത കരിക്കിന്‍ വെള്ളം തുടങ്ങിയവയുടെ വിലയും കുറയും. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വില വര്‍ധിക്കുന്ന അവസരത്തില്‍ തുണിബാഗുകളുടെ വില ഗണ്യമായി കുറയും.

പുതിയ നികുതി കണക്കാക്കി വില നിശ്ചയിക്കാന്‍ വൈകുന്നതിനാല്‍ പലസാധനങ്ങള്‍ക്കും ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്.

Malayalam News

Kerala News in English

Advertisement