തിരുവനന്തപുരം: 2008 ഒക്ടോബര്‍ മുതല്‍ 2009 ജൂലൈ വരെ 1.73 ലക്ഷം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍.

ഇതില്‍ 37,000 പേര്‍ക്ക് ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ടതാണ്. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ക്ഷേമ പദ്ധതി ഏര്‍പ്പെടുത്തുന്നത് പഠിക്കാനായി കമ്മിറ്റിയെ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.