എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രശേഖരന്‍ വധത്തില്‍ പ്രകാശ് കാരാട്ട് വാ തുറക്കണം: ചെന്നിത്തല
എഡിറ്റര്‍
Thursday 17th May 2012 3:05pm

കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ നില്‍ക്കുന്ന അല്ലെങ്കില്‍ അതിന്റെ ഇന്ത്യയിലെ ഏക അംബാസിഡറായ പ്രകാശ് കാരാട്ട് വാ തുറക്കണം. ചന്ദ്രശേഖരന്റെ വധത്തില്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയ്ക്ക് പങ്കുണ്ടെങ്കില്‍ പ്രകാശ് കാരാട്ട് സംസ്ഥാന നേതൃത്വത്തെ പുറത്താക്കാന്‍ തയ്യാറുണ്ടോ എന്നാണ് എനിയ്ക്ക് ചോദിക്കാനുള്ളത്.

ടി.പി ചന്ദ്രശേഖരനെ കൊല ചെയ്ത അന്നേദിവസം സി.എച്ച് അശോകന്‍ തന്റെ വീട്ടിലില്ലായിരുന്നു എന്ന് തെളിയിക്കാന്‍ എന്റെ കൈയ്യില്‍ തെളിവുണ്ട്. പല നേതാക്കളും വീട്ടിലില്ലായിരുന്നു എന്ന വസ്തുത കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. കേരളം ഈ കാപാലിക കൂട്ടങ്ങള്‍ക്കെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ച നമ്മള്‍ കാണുകയാണ്.

ഞങ്ങളാരും കമ്മ്യൂണിസ്റ്റുകള്‍ക്ക് അന്ധമായി എതിരല്ല. നല്ല കമ്മ്യൂണിസ്റ്റുകളെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ,നോവുമാത്മാവിനെ സ്‌നേഹിക്കാത്ത ഒരു തത്വശാസ്ത്രത്തേയും ഞങ്ങള്‍ അംഗീകരിക്കില്ല.

വടകരയില്‍ നടക്കുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement