എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക്

PRABHAT PATNAIK, പ്രഭാത് പട്‌നായ്ക്ക്.......... Rethinking Capitalismപ്രായോഗികതാവല്‍ക്കരണത്തിന്റെ മറവില്‍ മുതലാളിത്ത വ്യാപനത്തിന്റെ പരോക്ഷമായ രാഷ്ട്രീയ പ്രയോഗമാണ് പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിന്റെ പരാജയത്തിന്റെ അന്തിമമായ കാരണം. തെരഞ്ഞെടുപ്പുപരാജയത്തേക്കാള്‍ ഉല്‍ക്കണ്ഠ ജനിപ്പിക്കുന്നത് ഈ പ്രായോഗികതാവല്‍ക്കരണമാണ്. സാമ്രാജ്യത്വമെന്ന ആശയം തന്നെ പലരും ഉപേക്ഷിച്ച കാലത്താണ് സി.പി.ഐ.എം സാമ്രാജ്യത്വ വിരുദ്ധതയില്‍ ഉറച്ചു നില്‍ക്കുന്നത്. ഈ ആശയവുമായി നിലനില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ചരിത്രപരമായ പ്രാധാന്യവും നിലനില്‍ക്കും. പക്ഷേ പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന പ്രായോഗികവാദികളുടെ മേധാവിത്വസ്ഥാപനപ്രക്രിയയെ തടഞ്ഞുനിര്‍ത്തുന്നില്ലെങ്കില്‍ അന്തിമമായി അതിന് ഈ മുതലാളിത്തസിദ്ധാന്തത്തിന്റെ മേല്‍ക്കോയ്മയെ സ്വീകരിക്കേണ്ടിവരും. അങ്ങിനെ സംഭവിച്ചാല്‍ ഇന്നത്തെ സി.പി.ഐ.എമ്മിനോട് സാമ്യമുള്ള സൈദ്ധാന്തിക രൂപീകരണമുള്ള മറ്റേതെങ്കിലും കമ്യൂണിസ്റ്റ് സംഘടനക്ക് വഴിമാറികൊടുക്കാന്‍ ആ പാര്‍ട്ടി നിര്‍ബ്ബന്ധിതമാവും.

സി.പി.ഐ.എമ്മിന്റെ തകര്‍ച്ച ഉറപ്പാക്കിയ പ്രക്രിയ തന്നെയാണ് ഇപ്പോള്‍ പലരും ആ പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനുള്ള മാര്‍ഗ്ഗ മായി നിര്‍ദ്ദേശിക്കുന്നത് എന്ന വിരോധാഭാസമുണ്ട്. സി.പി.ഐ.എമ്മിന്റെ തകര്‍ച്ചക്കിടയാക്കിയ വസ്തുതകളെ പ്രായോഗികതാവല്‍ ക്കരണം എന്നു വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. മുതലാളിത്ത വ്യാപനത്തിന്റെ തിരിച്ചറിയപ്പെടാത്ത പദ്ധതികളെ സ്വാംശീകരിച്ച രാഷ്ട്രീയപ്രയോഗമാണിത്. പാകമായ ഒരു വിപ്ലവസന്ദര്‍ഭം പരക്കെയുണ്ടാകാറില്ല. ഇക്കാരണത്താല്‍ത്തന്നെ വളരെക്കാലത്തേക്ക് രാഷ്ട്രീയപ്രയോഗം വിരസമായിരിക്കും. ഇതിനെയാണ് ബി.ടി. രണദിവെ ”രാഷ്ട്രീയത്തിലെ ചെറിയ മാറ്റങ്ങള്‍ ”എന്നു വിശേഷിപ്പിച്ചത്. പക്ഷേ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മുതലാളിത്തവ്യാപനത്തിന്റെ വെളിപ്പെടലിന്റേതായ ചെറിയ മാറ്റങ്ങള്‍ പോലും പ്രയോഗികതയുടെ പേരിലാണ് തിരിച്ചറിയുക. ഈ പ്രായോഗികവല്‍ക്കരണപ്രക്രിയയാണ് പശ്ചിമബംഗാളിലെ സി.പി.ഐ.എമ്മിന്റെ തെരഞ്ഞെടുപ്പുപരാജയത്തിനിടയാക്കിയത്.

Subscribe Us:

ഇടതുപക്ഷത്തിന്റെ അനുഭാവികളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുപരാജയത്തേക്കാള്‍ ഭയപ്പെടേണ്ട ഘടകമാണിത്. തെരഞ്ഞെടുപ്പുപരാജയം ചിലപ്പോള്‍ അടുത്ത തവണ വിജയമായി മാറി വന്നേക്കാം. പക്ഷേ പ്രായോഗികതാവല്‍ക്കരണത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ തിരിച്ചുവരവിന്റെ പ്രക്രിയ അസാധ്യമാണ്. പ്രായോഗികതാവല്‍ക്കരണത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധമുണരുന്ന ചുറ്റുപാട് ഈ പ്രക്രിയയുടെ തിരിച്ചുപോക്കിന് അനിവാര്യമാണ്. ഈ പ്രക്രിയ സംബന്ധിച്ച വിശദമായ ചര്‍ച്ച സി.പി.ഐ. എമ്മിന്റെ പുനരുജ്ജീവനത്തിനുള്ള മാര്‍ഗ്ഗമായി പ്രായോഗികവാദത്തെ ഉപയോഗിക്കുന്നതിനെ തടയാനും സഹായിച്ചേക്കും.

I

ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വ്യതിരിക്തമാക്കുന്നത് ദൈനംദിന രാഷ്ട്രീയത്തിലെ പ്രായോഗികപ്രശ്‌നങ്ങളില്‍ കുടുങ്ങി കൈയില്‍ ചെളിപുരളാതിരിക്കുന്നു എന്നതല്ല (വരണ്ട ഇടതുതീവ്രവാദമാണത്). പക്ഷേ ഈ ഘട്ടത്തില്‍ പോലും കമ്യൂണിസ്റ്റു കാര്‍ രാഷട്രീയത്തില്‍ ഇടപെടുന്നത് മുതലാളിത്തത്തെ മറികടക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ്. വിപ്ലവത്തിന്റെ യാഥാര്‍ത്ഥ്യബോധം എന്ന് ലൂക്കാച്ച് (1924) വിളിച്ച ബോധ്യത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിപ്ലവം സമീപത്തുണ്ടെന്നല്ല വിവക്ഷ. മറിച്ച് ചെറിയ രാഷ്ട്രീയ മാറ്റം പോലും രാഷ്ട്രീയവും മുതലാളിത്തത്തെ മറികടക്കാനുള്ള ശ്രമവുമായുള്ള ഇടപെടലിന്റെ ഭാഗമാണ്. ‘അങ്ങുമിങ്ങും’ ഉള്ള സംഭവവികാസങ്ങളല്ല മുതലാളിത്തത്തെ മറികടക്കാനുള്ള പ്രായോഗികപദ്ധതിയുടെ അഭാവമാണ് പ്രസ്ഥാനത്തെ പ്രാ യോഗികതയുടെ പേരിലുള്ള പ്രക്രിയകളിലേക്ക് എത്തിക്കുന്നത്.

പ്രായോഗികതയുടെ വിവക്ഷ

CPIM may siden for other communist movements. സി.പി.ഐ.എം മറ്റൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വഴിമാറേണ്ടിവരും’  എസ്സേയ്‌സ് / പ്രഭാത് പട്‌നായ്ക്ക് Majni's drawingപ്രായോഗികതാവാദികളുടെ പക്ഷത്തുനിന്ന് നാലുതരം പ്രവണതകള്‍ ഉയര്‍ന്നുവരുന്നതായി കാണാം. പാര്‍ട്ടിയില്‍ നിരവധി പാപങ്ങള്‍ വളര്‍ന്നിരിക്കുന്നുവെന്ന വസ്തുതയാണിതിലാദ്യത്തേത്. എതിരാളികള്‍ പലപ്പോഴും ഉന്നയിക്കുന്നവയാണിവയില്‍ പലതും. ഇവയില്‍ ചിലതൊക്കെ സ്വയം വിമര്‍ശനപരമായി ഉയരുന്നതുമാകാം. കരിയറിസം, സത്രപിസം, ബ്യൂറോക്രാറ്റിസം, ബോസ്സിസം തുടങ്ങി താഴെ തലം വരെ എല്ലായിടത്തും വ്യാപിക്കുന്ന പ്രവണതകളാണിവ.

രണ്ടാമത്തേതാകട്ടെ നഷ്ടം വരാതിരിക്കാന്‍ വേണ്ടി നടത്തുന്ന അഡ്ജസ്റ്റുമെന്റുകളാണ്. വിപ്ലവപ്രയോഗങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനുപകരമാണ് ഇത്തരം സമീപനം സ്വീകരിക്കപ്പെടുന്നത്. അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍ നിന്നും പാര്‍ട്ടിയെ അന്യവല്‍ക്കരിക്കുന്ന പ്രവണതയാണിത്.

ചൈനയ്ക്കുണ്ടെന്ന് പറയപ്പെടുന്ന വിജയം, സാമ്പത്തികനയങ്ങള്‍ സ്വീകരിക്കുന്നതിന് സി.പി.ഐ.എമ്മിന്റെ നേതൃനിരയെ, തങ്ങള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോര്‍പ്പറേറ്റ് മൂലധനത്തിന് സൗജന്യം നല്‍കുന്നതിന്, പ്രേരിപ്പിക്കുകയാണ്. ഏതാനും വര്‍ഷം മുമ്പ് വരെ ഇത് അസാധ്യമായിരുന്നു

മറ്റൊന്ന് പാര്‍ട്ടി ആര്‍ക്കുവേണ്ടി സമരം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവോ ആ അടിസ്ഥാന വിഭാഗങ്ങളുടെ – തൊഴിലാളികള്‍, കര്‍ഷകര്‍, കാര്‍ഷികതൊഴിലാളികള്‍, ഗ്രാമീണ ദരിദ്രര്‍ തുടങ്ങിയവരില്‍ നിന്ന് ഒറ്റപ്പെടാനുള്ള പ്രവണതയാണിത്. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ ഈ വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങളില്‍നിന്നും വ്യത്യസ്തമാകുന്നു. പാര്‍ട്ടി താല്‍പ്പ ര്യത്തിന്റെ പേരില്‍ അടിസ്ഥാനജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ അവഗണിക്കപ്പെടുന്നു. പ്രായോഗികതാവാദത്തിന്റെ മറവില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയും മറ്റു രാഷ്ട്രീയ രൂപങ്ങളും തമ്മില്‍ വലിയ അകല്‍ച്ച രൂപപ്പെടുന്നു.

ഈ ഘടകങ്ങളെല്ലാം ഇപ്പോള്‍ പ്രകടമാണ്. വിശേഷിച്ച് അടിസ്ഥാനജനവിഭാഗങ്ങളില്‍നിന്ന് സി.പി.ഐ.എം അകന്നുപോയ പശ്ചിമബംഗാളില്‍ ഇത് ഏറെ പ്രകടമായിക്കഴിഞ്ഞു. കര്‍ഷകരടക്കമുള്ള അടിസ്ഥാനജനവിഭാഗങ്ങളുടെ അകല്‍ച്ചയാണ് 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണം ഇല്ലാതാക്കിയത്. എന്നാല്‍ പ്രായോഗികതാവാദത്തിന്റെ നാലാമത്തെ പ്രവണത – (ഇത് അടിസ്ഥാനപരമായ ഘടകമാണ്. കൂടുതല്‍ കൂടുതല്‍ പ്രയോഗികതാവാദത്തിലേക്ക് നീങ്ങാനുള്ളതാണ് ഈ പ്രവണത – തടയപ്പെടാതിരുന്നാല്‍ പടിപടിയായി പാര്‍ട്ടിയില്‍ മുതലാളിത്തപ്രത്യയശാസ്ത്രത്തിന്റെ മേധാവിത്വം ഉറപ്പിക്കപ്പെടും. സാമ്രാജ്യത്വവിരുദ്ധതയെന്ന അടിസ്ഥാനസമീപനം തന്നെ ഇതിലൂടെ ചോദ്യം ചെയ്യപ്പെടും. രണ്ടാം ഇന്റര്‍നാഷണലിന്റെ പിളര്‍പ്പിന്റെ കാരണം – കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ അടിസ്ഥാനം തന്നെ ഇതാണ്. – സാമ്രാജ്യത്വത്തോടുള്ള സമീപനം എന്തെന്നതാണ് ഈ പ്രശ്‌നം.

കമ്യൂണിസ്റ്റ് പാര്‍ടിയും ഇതരരാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തന്നെ പടിപടിയായി അപ്രത്യക്ഷമാകും. ഈ ഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ (അല്ലെങ്കില്‍ എന്തുപേരിലാണോ അക്കാലത്ത് ഇവര്‍ അറിയപ്പെടുന്നത്) തെരഞ്ഞെടുപ്പില്‍ ജയിക്കുകയും അവരുടേതായ സര്‍ക്കാര്‍ രൂപീകരിക്കുകയും ഒക്കെ ചെയ്‌തേക്കാം. പക്ഷേ മുതലാളിത്ത വ്യാപനം തടയുന്നതിനോ അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ ജീവിതനിലവാരം മാറ്റുന്നതിനോ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല.

ഇവിടെ രണ്ടു തടസ്സവാദങ്ങളുയരാം. സി.പി.ഐ.എം പ്രായോഗികതാവാദത്തിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും മേല്‍പ്പറഞ്ഞ ചുറ്റുപാടിലെത്തിയിട്ടില്ല എന്നതാണ് ഒന്നാമത്തേത്. അതിനാല്‍ത്തന്നെ സി.പി.ഐ. എമ്മിന്റെ പ്രായോഗികതാവല്‍ക്കരണം അമിതമായ ഊന്നല്‍ ആവശ്യപ്പെടുന്നില്ല. യു.പി.എ സര്‍ക്കാരിനെ സി.പി.ഐ.എം പിന്തുണച്ചതുതന്നെ ദൃഷ്ടാന്തം. ഇന്തോ-യു.എസ് കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ച നടപടി പോലും അടിയന്തിരാര്‍ത്ഥത്തില്‍ പാര്‍ട്ടി താല്‍പ്പര്യങ്ങളെ ഹാനികരമായി ബാധിച്ചിട്ടുണ്ട്. അമര്‍ത്യാസെന്നിനെപ്പോലുള്ള സ്വയം പ്രഖ്യാപിതപിന്തുണക്കാരില്‍ നിന്നുപോലും ഈ നടപടി വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

പ്രായോഗികതാവല്‍ക്കരണത്തില്‍നിന്നും എത്ര ദൂരെയാണ് പാര്‍ട്ടിയുടെ നില എന്നും ഈ വിമര്‍ശനം വ്യക്തമാക്കുന്നുണ്ട്. ആണവക്കരാറിന്റെ എല്ലാ ഘട്ടങ്ങളും സി.പി.ഐ.എം ശരിയാംവിധം കൈകാര്യം ചെയ്തുവോ എന്നതല്ല പ്രശ്‌നം. തീര്‍ച്ചയായും സി.പി.ഐ.എമ്മിന് അതിന് സാധിച്ചിട്ടില്ല. രാജ്യത്തിനുമേല്‍ വര്‍ധിക്കുന്ന സാമ്രാജ്യത്വമേധാവിത്വവുമായി ബന്ധപ്പെടുത്തി ഈ പ്രശ്‌നത്തെ അവതരിപ്പിക്കാന്‍ ശ്രമിച്ചതിലൂടെ പാര്‍ട്ടി താല്‍പ്പര്യത്തെ മറികടക്കാന്‍ സി.പി.ഐ.എം ശ്രമിച്ചു. പ്രായോഗികതാവാദത്തില്‍ നിന്നും സ്വതന്ത്രമാവാന്‍ നടത്തിയ ശ്രമത്തിന്റെ വേഗം കുറക്കാനും ഇതിലൂടെ കഴിഞ്ഞു.

പശ്ചിമബംഗാളിലെ ആയിരക്കണക്കിനു പാര്‍ട്ടി കേഡറുകള്‍ പാര്‍ട്ടി താല്‍പ്പര്യത്തോടു കൂറു പുലര്‍ത്തുന്ന കുറ്റത്തിന് കടുത്ത പിഢനമേറ്റു വാങ്ങേണ്ടിവന്ന ഘട്ടം കൂടിയായിരുന്നു ഇത്. ഈ വ്യതിരിക്തത പ്രയോഗികതാവാദത്തിന്റെ വഴിയിലൂടെ വളരെയേറെ മുന്നേറുന്നതിനെ തടയാന്‍ സഹായിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

രണ്ടാമത്തേത്, പ്രായോഗികവാദം ഇടതുപക്ഷത്തിന്റെ മറ്റുവിഭാഗങ്ങളെയും വന്‍തോതില്‍ സ്വാധീനിച്ചതായി കാണാം. സി.പി.ഐ. എമ്മിനേക്കാള്‍ ഇടത്തുനിലയുറപ്പിച്ചിരിക്കുന്ന ഇവരില്‍ ചിലര്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ അണ്ണാഹസാരെ പ്രസ്ഥാനത്തില്‍ ചേരാന്‍ പോലും സന്നദ്ധരായി. ജനങ്ങള്‍ക്കു ബദല്‍ തങ്ങളാണ് എന്നുവാദിക്കുന്ന പ്രസ്ഥാനമാണിത്. (സൈദ്ധാന്തികമായി ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പമാണെന്ന് ഇവര്‍ വാദിക്കുന്നതുമില്ല). പാര്‍ലമെന്റിന്റെയോ ജനങ്ങളുടെ തെരഞ്ഞെടുപ്പംഗികാരത്തിന്റെയോ പിന്‍ബലമില്ലെങ്കിലും ജനങ്ങള്‍ക്കു ബദലാണ് തെരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലര്‍ എന്നവാദമാണ് ഇവര്‍ ഉന്നയിക്കുന്നത്. (നിസംശയമായും മാവോയിസ്റ്റുകള്‍ വേറൊരു വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. മധ്യേന്ത്യയിലെ കാടുകളില്‍ പിന്തുടരപ്പെടുന്നവരായി സ്വയം മാറിയ ഇവര്‍ സാമ്രാജ്യത്വ വിരുദ്ധ വിപ്ലവപദ്ധതിയുടെ മുഖ്യധാരയ്ക്കു പുറത്തു കഴിയുന്നവരാണ്).

അടുത്ത പേജില്‍ തുടരുന്നു