വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉയരം കൂടിയെന്ന തോന്നല്‍ ഉണ്ടാക്കും
Daily News
വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉയരം കൂടിയെന്ന തോന്നല്‍ ഉണ്ടാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2012, 4:58 pm

ലണ്ടന്‍: ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ക്കും അധികാരം കൈയിലുള്ളവര്‍ക്കും അവരുടെ ഉയരം കൂടിയെന്ന തോന്നല്‍ ഉണ്ടാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയുന്നത്.

കോര്‍ണ്ണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. ഒരാള്‍ക്ക് അയാളുടെ പദവിയില്‍ ഉയര്‍ച്ച ഉണ്ടാകുന്നതോടെ അയാളുടെ ഉയരവും കൂടിയെന്ന തോന്നലുണ്ടാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ആളുകള്‍ക്ക്‌ വലിയ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ അവരുടെ ഉയരം കൂടിയെന്നും മറ്റുള്ളവരെല്ലാം അവരെക്കാളും ചെറുതാണെന്ന തോന്നലും ഉണ്ടാകും.

സമൂഹത്തില്‍ ഉന്നതിയില്‍ ജീവിക്കുന്നവര്‍ക്കാണ് ഇത്തരത്തിലുള്ള തോന്നലുണ്ടാകുന്നത്. ഞാനാണ് ഈ ലോകത്തില്‍ മറ്റാരെക്കാളും വലുതാണെന്ന് ഇത്തരക്കാര്‍ക്ക് തോന്നും.

അധികാരം കൈയില്‍ വരുമ്പോള്‍ താന്‍ വലുതായെന്ന് മാത്രമല്ല മറ്റുള്ളവര്‍ ചെറുതായെന്നും  ഇവര്‍ കരുതും. ഉയരം കുറഞ്ഞ  ആളുകളെ ഇത്തരക്കാര്‍ പുച്ഛത്തോടെയാണ് നോക്കുകയെന്നും പഠനം തെളിയിക്കുന്നു.

Malayalam News

Kerala News In English