സ്വര്‍ണവും വെള്ളിയുമൊക്കെ ഓള്‍ഡ് ഫാഷനായില്ലേ. ഇനി പ്ലാറ്റിനമൊന്നു പരീക്ഷിച്ചാലെന്താ. സ്വര്‍ണ വില അടിക്കടി കൂടുന്നതുകൊണ്ടാണെന്ന് വിചാരിക്കണ്ട. സ്വര്‍ണത്തെക്കാള്‍ വിലയുണ്ട് ഈ വെളുത്ത ലോഹത്തിന്. സ്വന്തം നിറവും ബലവും തിളക്കവുംകൊണ്ട് സ്വര്‍ണത്തെ കടത്തിവെട്ടുന്നവന്‍ തന്നെയാണ് ഈ സുന്ദരന്‍.

കമ്മലുകള്‍, വളകള്‍, നെക്ലേയ്‌സ് എന്നുവേണ്ട ഏതുതരം ആഭരണം വേണമെങ്കിലും പ്ലാറ്റിനത്തിന്റെ വമ്പിച്ച ശേഖരത്തില്‍ ലഭ്യമാണ്.

ഗ്രാമിന് ഇത്ര രൂപ എന്നതില്‍ നിന്ന് വ്യത്യസ്ഥമായി ഓരോ ആഭരണത്തിനും ഓരോ വില എന്ന രീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇനി പ്ലാറ്റിനം ആഭരണം തിരികെ കൊടുക്കുമ്പോള്‍ മുടക്കിയ തുകയുടെ 80% തിരികെ ലഭിക്കുന്നതാണ്. അത് പണമായോ സ്വര്‍ണമായോ എങ്ങനെ വേണമെങ്കിലും മാറ്റിയെടുക്കാം. പ്ലാറ്റിനത്തോടൊപ്പം സ്വര്‍ണവും വജ്രവും ഇടകലര്‍ത്തിയും ഉപയോഗിക്കാം. സ്വര്‍ണം പാളികളായാണ് ഉപയോഗക്കുന്നത്.

ലഭ്യതയിലുള്ള കുറവാണ് പ്ലാറ്റിനത്തിന്റെ വില കൂടുന്നതിന് കാരണം. മറ്റ് ലോഹങ്ങളേക്കാള്‍ കട്ടിയുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമാണിത്. എത്രവര്‍ഷം കഴിഞ്ഞാലും തിളക്കം നഷ്ടപ്പെടാതെയും തേഞ്ഞുപോകാതെയും നില്‍ക്കാന്‍ പ്ലാറ്റിനത്തിന് മാത്രമേ കഴിയൂ

പ്ലാറ്റിനം യഥാര്‍ത്ഥമാണോ എന്നറിയാന്‍

പ്ലാറ്റിനം ആഭരണങ്ങളില്‍ (PE950) എന്ന് രേഖപ്പെടുത്തിയിരിക്കും. ഇത് ശുദ്ധത തെളിയിക്കുന്നതാണ് ഈ രേഖപ്പെടുത്തല്‍.
ഓരോന്നിലും തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും
ഗുണനിലവാരം തെളിയിക്കുന്ന പി.ജി.ഐ രജിസ്‌ട്രേഷന്‍ കാര്‍ഡ് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്നു.