ന്യൂയോര്‍ക്ക്: പ്രസസ്ത ഫോട്ടോഗ്രാഫറും ദി അസോസിയേറ്റ് പ്രസ്സിന് വേണ്ടി ദശവര്‍ഷക്കാലം തന്റെ ക്യാമറ കണ്ണുകളിലൂടെ കണ്ടെതെല്ലാം ലോകത്തിന് മുന്നില്‍ എത്തിച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് ഹോസ്റ്റ് ഫാസ് ലോകത്തോട് വിട വാങ്ങി. വിയറ്റ്‌നാം യുദ്ധത്തിലും മറ്റും തന്റെ ക്യാമറ കണ്ണുകളെ തുറന്ന് പിടിച്ച് ലോകത്തിന് മുന്നില്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ കാണിച്ചുകൊടുത്ത ഫാസ് രണ്ട് തവണ പുലിറ്റ്‌സര്‍ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയട്ടുണ്ട്. ഫോട്ടോഗ്രാഫിക്ക് ലോകത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡാണ് പുലിറ്റ്‌സര്‍ അവാര്‍ഡ്.

വയറ്റ്‌നാമില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡുകള്‍ കൊണ്ടു മൂടിയത്. 1967ല്‍ ഫാസ് തന്റെ ശരീരത്തിലേറ്റ പരിക്കുകളെ പോലും വക വെക്കാതെ വിയറ്റനാമില്‍ നിന്നുമെടുത്ത ചിത്രങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തനും ആദ്യത്തെ പുലിറ്റ്‌സര്‍ അവാര്‍ഡിന് അര്‍ഹനാക്കിയതും. വിയറ്റ്‌നാമിലെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് ഫാസിനെ ന്യൂയോര്‍ക്ക് ആദരിച്ചിരുന്നു. അന്ന് ഫാസ് പറഞ്ഞത് തന്റെ ദൗത്യം വിയറ്റനാമിലെയും അമേരിക്കയിലെയും ജനങ്ങളുടെ സഹനങ്ങളും വികാരങ്ങളും പകര്‍ത്തിയെടുക്കലാണെന്നായിരുന്നു.ഫാസിലെ ജേര്‍ണലിസ്റ്റ് വലിയ സംഭവങ്ങള്‍ക്ക് പിന്നാലെ പോവാതെ ഓരോ സംഭവങ്ങളുടെയും അനന്തര ഫലങ്ങള്‍ക്ക് പുറകേ ആയിരുന്നു ക്യാമറകളുമായി നടന്നിരുന്നത്.

ഫാസ് നട്ടെല്ലിന് പക്ഷാഘാതം വന്നതിനെ തുടര്‍ന്ന് ആദ്യം ബാങ്കോക്കിലും പിന്നീട് ജെര്‍മനിയിലെയും ആശുപത്രികളില്‍ കിടന്നിരുന്നു. എന്നാല്‍ തളര്‍ന്നു കിടക്കാന്‍ ആ ഫോട്ടോഗ്രാഫര്‍ തയ്യാറായില്ല. ഒരു വീല്‍ ചെയറിന്റെ സഹായത്തോടെ അദ്ദേഹം യൂറോപ്പിലും മറ്റും തന്റെ ക്യാമറയുമായി സഞ്ചരിച്ച് നിരവധി ഫോട്ടോകള്‍ പകര്‍ത്തി.

ജെര്‍മനിയിലെ ബെര്‍ലിനില്‍ 1933 ഏപ്രില്‍ 28നാണ് ഫാസ് ജനിച്ചത്. 15-ാം വയസ്സില്‍ ഒരു റോക്ക് ബാന്റിന്റെ ഡ്രമ്മറായിരുന്ന ഫാസ് തന്റെ 27-ാം വയസ്സിലാണ് ഫോട്ടോഗ്രാഫറായി മാറിയത്.

 

 

Malayalam News

Kerala News in English