യുവാ­വി­ന്റെ അ­പ­ക­ട­മര­ണം; പെ­രി­ന്തല്‍­മ­ണ്ണ­യില്‍ ഹര്‍­ത്താല്‍
Kerala
യുവാ­വി­ന്റെ അ­പ­ക­ട­മര­ണം; പെ­രി­ന്തല്‍­മ­ണ്ണ­യില്‍ ഹര്‍­ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 12:05 am

മലപ്പുറം: പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. പെ­രി­ന്തല്‍മണ്ണ സ്വദേശി അബുബക്കറാണ് മരിച്ചത്. പോലീസിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച  രാവിലെ ആറുമുതല്‍ പന്ത്രണ്ടുമണിവരെ പെ­രി­ന്തല്‍മണ്ണ ‍ടൗണ്‍, അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.

യാതൊരുകാരണവുമില്ലാതെ അബുബക്കറിനെ പോലീസ് പിന്തുടരുകയായിരുന്നുവെന്നും ഇതില്‍ വിരണ്ടുപോയ അദ്ദേഹം നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടമുണ്ടാകാന്‍ കാരണമെന്നും പ്രാദേശിക യുഡിഎഫ് നേതൃത്വം കുറ്റപ്പെടുത്തി.