റൊമാന്റിക്കാവാന്‍ അങ്ങനെ പ്രത്യേക സമയമോ കാലമോ ഇല്ലെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. തണുപ്പുകാലത്താണ് ആളുകള്‍ കൂടുതല്‍ റൊമാന്റിക്കാവുന്നതെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

തണുപ്പുകാലത്ത് കൂടുതല്‍ റൊമാന്റിക് സിനിമകള്‍ കാണാനും ഒന്നു പ്രണയിച്ചു കളയാനും ആഗ്രഹമില്ലാത്തവര്‍ ഉണ്ടാവില്ലെന്നാണ് പറയുന്നത്.  മഴയും തണുപ്പുമാണ് പ്രണയത്തിന് കൂടുതല്‍ അനുയോജ്യമെന്നുമാണ് പൊതുവേയുള്ള വിലയിരുത്തല്‍.

തണുത്തിരിക്കുന്ന കാലാവസ്ഥയില്‍ കൂടുതല്‍ ആളുകളും കാണാനാഗ്രഹിക്കുന്ന റൊമാന്റിക് ചിത്രങ്ങളാണെന്നാണ് ഹോംകോംഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ അഭിപ്രായം. അത് ഒരുതരത്തില്‍ മാനസികമായ സംഭവിക്കുന്ന ഒരു കാര്യമാണ്.

റൊമാന്റിക് സിനിമകള്‍ കാണുന്നതിനിടെ തണുത്ത പാനീയങ്ങള്‍ കുടിക്കാനാണ് പലരും ആഗ്രഹിക്കുക. ചൂടുചായ കുടിച്ച് പ്രണയരംഗങ്ങള്‍ കാണുന്നവര്‍ വിരളമായിരിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

ഇതേ ഫലം തന്നെയാണ് റൊമാന്റിക് സിനിമകള്‍ കാണുന്നവരുടെ മുറിയുടെ കാലാവസ്ഥയിലും വ്യക്തമാകുന്നത്. ചൂടത്തിരുന്ന് റൊമാന്റിക് ആവാന്‍ ആരും ആഗ്രഹിക്കില്ല. അതിന് അനുയോജ്യം തണുപ്പ് തന്നെ.

വീട്ടിലിരുന്ന് സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരും പുറത്ത് നിന്ന് വാങ്ങുന്ന ഡി.വി.ഡി കളില്‍ അധികവും റൊമാന്റിക് ചിത്രങ്ങളുടേതാണ്. ചൂടുകാലത്ത് റൊമാന്റിക് സിനിമകള്‍ കാണുന്നവരുടെ എണ്ണം താരതമ്യേന കുറവാണെന്നാണ് അവരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓരോ കാലാവസ്ഥയും സിനിമകളുടെ സിനിമയുടെ വിതരണത്തെപ്പോലും ബാധിക്കുന്നുണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. തണുപ്പ കാലമാകുമ്പോള്‍ പുറത്തിറങ്ങുന്ന പല ചിത്രങ്ങളുടേയും കഥാതന്തുവും പ്രണയമായിരിക്കും.