പിഡിപി നേതാവ് സി കെ അബ്ദുള്‍ അസീസ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്ക്
Friday, 3rd September 2010, 10:32 pm
ബാഗ്ലൂര്: പി ഡി പി ലീഗല്‍ സെല്‍ ചെയര്മാന് സി കെ അബ്ദുള്‍ അസീസിനെ ബാങ്ക് തട്ടിപ്പ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. ബാഗ്ലൂരില്‍ വെച്ചായിരുന്നു അറസ്റ്റ്. ബാങ്ക് ഓഫ് ഇന്ത്യയുടെയും ബാങ്ക് ഓഫ് മഹരാഷ്ട്രയുടെയും വ്യാജ ഡിഡിയുണ്ടാക്കി 95 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
1993ലാണ് കേസിനാസ്പദമായ സംഭവമെന്ന് സിബിഐ പറയുന്നു. 1998ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും മധുര കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കേസില്‍ ആകെ ഒമ്പത് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറ് പ്രതികള്‍ ശിക്ഷയനുഭവിച്ചു.
