തിരുവനന്തപുരം: നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ടി.പി. ചന്ദ്രശേഖരന്‍ വധം പ്രചാരണത്തിന് ഉപയോഗിക്കുന്നത് നീചമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

ടി.പിയുടെ മരണം അവര്‍ ആയുധമാക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് അദ്ദേഹത്തിന്റെ മരണം ഒരു വിഷയമാക്കിയത് തെറ്റാണ്. യു.ഡി.എഫ് സര്‍ക്കാരിന് തന്നെ കൊലപാതകത്തിന്റെ അന്വേഷണക്കാര്യത്തില്‍ വലിയ ഉറപ്പൊന്നുമില്ല.

അതിന്റെ തെളിവാണ് മുല്ലപ്പള്ളിയെ പോലുള്ളവരുടെ പ്രസ്താവനകള്‍. ചന്ദ്രശേഖരന്‍ വധത്തില്‍ കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തയാറാകണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.