[]ഏറ്റവും ദൈര്‍ഘ്യമേറിയ ഗാനരംഗവുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു കനകരാഘവന്‍ സംവിധാനം ചെയ്യുന്ന എട്ടേകാല്‍ സെക്കന്റ്.
എട്ടേകാല്‍ സെക്കന്റിലെ ഒരു ഗാനരംഗം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ് ചിത്രീകരിച്ചത്.
ഇതിലുപരി ചിത്രത്തില്‍ മൂന്നു ക്യാമറകള്‍ ഒരേ സമയം ഉപയോഗിക്കുക വഴി ഒരു സിന്‍ പോലും മുറിച്ച് വേറെ ഷോട്ടുകള്‍ ആക്കി മാറ്റേണ്ട ആവശ്യം ഇല്ലാത്ത രീതിയിലുള്ള ഇതിന്റെ ചിത്രീകരണം നടന്മാര്‍ക്ക് പുതിയ ഒരനുഭവമായി.
സന്ദീപ് (പദ്മസൂര്യ) എന്ന കഥാപാത്രമാണ് ചിത്രത്തിലെ ഹീറോ. അദ്ദേഹം ഒരു തൊഴില്‍ രഹിതനാണ്. നാട്ടിലെ പ്രധാന ധനികനായ മേമോം സാറിന്റെ വീട്ടിലെ െ്രെഡവറാണ് സന്ദീപിന്റെ അച്ഛന്‍. മേനോന്റെ മകള്‍ നീതു (ജിമി ) മുംബയില്‍ സൗണ്ട് എഞ്ചിനീയറാണ്.
തന്റെ തറവാട് സന്ദര്‍ശിക്കാനും ഹൈറേഞ്ചിലെ കുന്നുകളില്‍ നിന്ന് ചില പ്രത്യേക ശബ്ദങ്ങള്‍ റെക്കോഡ് ചെയ്യാനുമായി നീതു നാട്ടിലെത്തുന്നതോടെ സന്ദീപിന്റെ ജീവിതം മാറിമറിയുന്നു.
നീതുവുമായുള്ള സൗഹൃദത്തിലൂടെ തന്നില്‍ മറഞ്ഞു കിടന്ന പല കഴിവുകളും സന്ദീപ് കണ്ടെത്തുന്നു. അതേ സമയം ഇടുങ്ങിയ മനസുള്ള തന്റെ കാമുകനായ മിഥുനേക്കുറിച്ച് (രോഹിത്ത് വിജയന്‍)ആശങ്കയുമുണ്ടാവുന്നു.
നീതുവിന് കേരളത്തിലേയ്ക്ക് ട്രാന്‍സ്ഫര്‍ കിട്ടുന്നു. അവള്‍ തന്റെ സ്ഥാപനത്തില്‍ത്തന്നെ സന്ദീപിനും ഒരു ജോലി വാങ്ങിക്കൊടുക്കുന്നു. അങ്ങനെ അവര്‍ തമ്മില്‍ അടുക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സന്തോഷ് ബാബുസേനനാണ് ചിത്രം നിര്‍മിക്കുന്നത്. ടോമി ജോണിന്റേതാണ് തിരക്കഥ. ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, ദേവന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
