എഡിറ്റര്‍
എഡിറ്റര്‍
അതിജീവനത്തിന്റെ കനല്‍ വഴികള്‍
എഡിറ്റര്‍
Sunday 6th May 2012 8:40pm

 

വിബ്‌ജ്യോര്‍ മേളയോടനുബന്ധിച്ച് ‘ദക്ഷിണേന്ത്യ: ജീവനും,ജീവസന്ധാരണവും’ എന്നവിഷയത്തെ ആസ്പദമാക്കി പി. സായ്‌നാഥ് നടത്തിയ രണ്ടാമത് ശരത്ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം. മലയാളം വാരിക പ്രസിദ്ധീകരിച്ചതിന്റെ പുന പ്രസിദ്ധീകരണം. ഇത് പ്രസിദ്ധീകരിക്കുക വഴി സായിനാഥ് ഉന്നയിക്കുന്ന ‘നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ ജീവിതം നേരിടുന്ന പ്രശ്‌നങ്ങള്‍’ പൊതുചര്‍ച്ചയ്ക്കു വഴിതുറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പി. സായിനാഥ് / പരിഭാഷ: കെ.ഇ.കെ. സതീഷ്

 

കഴിഞ്ഞ

ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ സര്‍ക്കാര്‍ ജീവസന്ധാരണത്തിനായുള്ള അവകാശം സംരക്ഷിക്കുന്നതിനുള്ള ജനങ്ങളുടെ അധികാരം തന്നെ ഇല്ലായമ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭരണകൂടം ഉഷ്ണിച്ചുകൊണ്ടിരുന്നത് വിജയ്മല്യയുടെയും തത്തുല്യമായ കോര്‍പ്പറേറ്റ് കുത്തകകളുടെയും ജീവനവും ജീവസന്ധാരണവും എങ്ങനെ സംരക്ഷിക്കാം എന്ന കാര്യത്തിലായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കുത്തകകളെ സംരക്ഷിക്കാന്‍ പൊതുജനങ്ങളുടെ ധനം എങ്ങനെയൊക്കെ സമാഹരിക്കാം എന്നാണ് അവര്‍ ആഴത്തില്‍ ചിന്തിച്ചു കൊണ്ടിരുന്നത്. വായ്പകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ക്ക് സ്വത്രന്തമായി തീരുമാനമെടുക്കാനുള്ള സ്വാത്രന്ത്യം അനുവദിച്ചു കൊടുക്കാമെന്ന തീരുമാനത്തിലാണ് അവര്‍ ഒടുവില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ ഗവണ്‍മെന്റിനോ, കേന്ദ്രധനകാര്യ മന്ത്രിക്കോ ഒരു പങ്കും വഹിക്കാനില്ല!

വിജയ്മല്യയെക്കുറിച്ചു രണ്ടു കാര്യങ്ങള്‍കൂടി. ഒന്നാമതായി അദ്ദേഹം ഇന്ത്യയിലെ അന്‍പത്തിയഞ്ച് ശതകോടീശ്വരന്മാരില്‍ ഒരാളായി പട്ടികയില്‍പ്പെട്ടയാളാണ്. രണ്ടാമതായി സബ്‌സിഡികളായും ഇളവുകളായും ദശലക്ഷക്കണക്കിന് പൊതുധനം സര്‍ക്കാര്‍ സഹായമായി ലഭിച്ചുകഴിഞ്ഞ വ്യക്തിയാണ്. ഉദാഹരണമായി, ഐ.പി.എല്ലിലെ റോയല്‍ ചലഞ്ചേഴ്‌സ് എന്ന ക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥാവകാശം വഴി മാത്രമായി അദ്ദേഹത്തിന് ദശലക്ഷക്കണക്കിന് രൂപയുടെ പൊതുധനം ഇതിനകം ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. വിനോദ നികുതിയിളവ് എന്ന രൂപത്തിലാണ് അദ്ദേഹത്തിന്‌ ഈ സഹായം ലഭിച്ചത്‌. ഐ.പി.എല്‍. വിദ്യാഭ്യാസ പരിപാടിയാണ് എന്ന വ്യാജേനയാണ് ഇത് സാധിച്ചെടുത്തിട്ടുള്ളത്.

 

മഹാരാഷ ട്രയില്‍മാത്രം ഇങ്ങനെ വിജയ്മല്യയ്ക്ക് ഇളവുചെയ്തു കൊടുത്തത് 240 ദശലക്ഷം രൂപയായിരുന്നു. ഇത് പിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇതേവരെ അത് പിരിച്ചെടുത്തിട്ടില്ല. ഇക്കാര്യം പറഞ്ഞ് വിജയമല്യയെ സമീപിക്കാന്‍ അധികൃതര്‍ക്ക് ഭയമാണെന്നും കരുതുന്നതില്‍ തെറ്റില്ല.ജീവനവും ജീവസന്ധാരണവും എന്ന വിഷയം ചര്‍ച്ചയ്ക്കായി തെരഞ്ഞെടുത്ത സന്ദര്‍ഭത്തിന്റെ പ്രസക്തി ഏറെയാണ് ജനകീയ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ഭാഗമായി ഈ വിഷയത്തെക്കുറിച്ച്‌ ഇവിടെ നടക്കുന്ന ചര്‍ച്ച അര്‍ത്ഥവത്താണ്. എന്തുകൊണ്ടെന്നാല്‍ ഇരുപത് വര്‍ഷത്തെ നവസാമ്പ ത്തിക ഉദാരവത്ക്കരണത്തിനും ആഗോളവത്ക്കരണത്തിനും ശേഷം ഇന്ത്യയിലെ ഏറ്റവും ഫലപ്രദമായ ആഗോള സമ്പദ്‌വ്യവസ്ഥ നിലവില്‍ വന്നുകഴിഞ്ഞ സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ആഗോളസാമ്പത്തിക ശക്തികള്‍ക്ക് കടന്നുകയറാന്‍ പാകത്തില്‍ തുറന്ന സാമ്പത്തിക വ്യവസ്ഥ നിലവില്‍ വന്നു കഴിഞ്ഞ ഇന്ത്യയിലെ ഏകസംസ്ഥാനവും കേരളം തന്നെ. കേരളത്തിന്റെ കാര്‍ഷികരംഗം ഉദാഹരണമായെടുത്ത് പരിശോധിക്കാം. കേരളത്തിന്റെ ഇന്നത്തെപ്രധാന കാര്‍ഷിക ഭക്ഷ്യോല്പന്നങ്ങള്‍ എന്തെല്ലാമാണ്?. വാനില , റബ്ബര്‍, തേയില, കുരുമുളക്, ഏലം, കാപ്പി ആഗോളവിപണിയില്‍ ഈ ഉല്പന്നങ്ങളുടെ എല്ലാം വില നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതും ഏതാനും കോര്‍പ്പറേറ്റ് കുത്തക കമ്പനികളാ ണ് കുറഞ്ഞ കൂലിക്ക് ആളുകളെ വച്ച് ഉല്പാദനം നടത്തുകയും കമ്പോളം പിടിക്കുകയും ചെയ്യുകയെന്നത് ഇത്തരം ഉല്പന്നങ്ങളില്‍ സാധാരണമാണ്.  ബ്രസീലില്‍ കാപ്പിയുടെ ഉല്പാദനം കുറയുമ്പോള്‍ നിങ്ങള്‍ക്കു കൂടുതല്‍ വില ലഭിക്കുന്നു.

 

ആരാണ് വിലനിശ്ചയിക്കുന്നത്

കേരളത്തിലെ കാര്‍ഷികോലന്നങ്ങളില്‍ പലതിനും ആഭ്യന്തര വിപണി ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വാനിലയുടെ മൊത്തം ഉല്പാദനത്തിന്റെ എഴുപതു ശതമാനത്തോളം ഉപയോഗം അമേരിക്കയിലാണ്. ലോകത്ത് ഏറ്റവും മികച്ച കാപ്പി ഉല്പാദിപ്പിക്കപ്പെടുന്നത് കേരളത്തിലാണ്. ഇവയുടെ ഉല്പാദനം പ്രധാനമായും ശരത് മേഹ്ത, റോബസ്റ്റ എന്നീ രണ്ട് കുടുംബങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ക്ക് കീഴിലാണ് നടക്കുന്നത്. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന കാപ്പി ഉപയോഗിക്കപ്പെടുന്നത് കേരളത്തിലോ, ഇന്ത്യയിലോ അല്ല. എഴുപത് ശതമാനത്തിലധികം വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്. റോബസ്റ്റ കാപ്പിവിളയുന്നത് വയനാട്ടിലും ഇടുക്കിയിലുമാണ്. ഇത് കേരളത്തില്‍ ഉപയോഗിക്കപ്പെടുന്നില്ല. ഇതിന്റെ ഇരുപതുശതമാനവും കയറ്റി അയക്കപ്പെടുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാത്. എന്നാല്‍, ലഭിക്കുന്ന വിലയാകട്ടെ, ആഗോള വിലയുടെ പത്തുശതമാനത്തില്‍ താഴെ മാത്രവും. ഇരുപതുവര്‍ഷം മുന്‍പ് ചിത്രം വ്യത്യസ്തമായിരുന്നു.

 

P. Sainath

P. Sainathഉല്പാദനവും വിതരണവും മാത്രംപഠിച്ചാല്‍ ആഗോള വിപണിയുടെ ചിത്രം വ്യക്തമാകും. ലോകത്തെ കാപ്പി ഉല്പാദകര്‍ പ്രധാനമായും നാലു കുടുംബങ്ങള്‍ നിയ്രന്തിക്കുന്ന കമ്പനികളാണ് നടത്തുന്നത്. വില നിര്‍ണയിക്കപ്പെടുന്നതും വിപണനം നടത്തപ്പെടുന്നതും ആഗോള വിപണിയില്‍.  ഇത് മറ്റൊരു വിഷയമായതിനാല്‍ തല്‍ക്കാലം അതിലേക്ക് കടക്കുന്നില്ല. മന്‍മോഹന്‍ സിങിന്റെ കീഴിലുള്ള യു.പി.എ. സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവസാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചാണ്. ഇപ്പോള്‍ അവര്‍ അഞ്ചുസംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണ്. അതുകഴിഞ്ഞ് വരുന്ന മന്‍മോഹന്‍ സിങ് ഭരണത്തിന്റെ അവസാന കാലത്ത് ഈ സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ പൂര്‍ണ്ണ രൂപത്തില്‍ ഇന്ത്യയില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്ത പാര്‍ലമെന്റ് സെഷനില്‍ തന്നെ ഇക്കാര്യം തീരുമാനിക്കും. ഇതു മറ്റേതൊരു സംസ്ഥാനത്തെക്കാള്‍ കൂടുതല്‍ പ്രതികൂലമായിബാധിക്കുക കേരളത്തെയായിരിക്കും. ഇത് കാര്‍ഷികോല്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല. നാം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവച്ചുകഴിഞ്ഞു. ആസിയാന്‍ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരത്തില്‍ നാം ഇപ്പോള്‍ തന്നെ പങ്കാളികളാണ്.

P Sainathയൂറോപ്യന്‍ യൂണിയനുമായുള്ളസ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ചചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തീകരിച്ച് നടപ്പാക്കാന്‍ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ല. അമേരിക്കയുമായുള്ളസ്വതന്ത്ര വ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ക്ക് അവസാനരൂപം നല്‍കാനും സമയംഏറെയൊന്നും ആവശ്യമില്ല.കാര്‍ഷികമേഖല ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. എന്നാല്‍, കാര്‍ഷികോല്പന്നങ്ങളുടെ വില ഇനി മേലില്‍ നിയന്ത്രിക്കപ്പെടുന്നത് ആഗോള വിപണികളിലായിരിക്കും. ഇന്ത്യയിലെ കര്‍ഷകനോ, കര്‍ഷകത്തൊഴിലാളിക്കോ ഇതുകൊണ്ട്‌ ദോഷ മല്ലാതെ ഒരുഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. ഒരു കര്‍ഷകനുമായും ഒരു ചര്‍ച്ചയും അവര്‍ നടത്തിയിട്ടുമില്ല. സര്‍ക്കാരിന് അതൊരു ഗൗരവമായ വിഷയമല്ല. സര്‍ക്കാരിന് ഈ നയങ്ങളുമായി അഭംഗുരം മുന്നോട്ടു തന്നെയാണ് പോകുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൊണ്ടും അവിടെ ലക്ഷ്യങ്ങള്‍ നേടേണ്ടതുള്ളതുകൊണ്ടും ഈ വിഷയം ഇന്നവര്‍ സൈദ്ധാന്തികമായിവിശദീകരിക്കുന്നുണ്ട്.

P. Sainathഅതുകഴിഞ്ഞ്ഈ വ്യാപാരക്കരാറുകള്‍ നിലവില്‍ വരുന്നതോടെ ഇന്ത്യയിലെ സാധാരണജനങ്ങള്‍ അതിന് കനത്ത വില തന്നെ നല്‍കേണ്ടി വരും. ഏറ്റവും മാരകമായപ്രഹരം ഏറ്റുവാങ്ങാന്‍ പോകുന്നത് കേരളമായിരിക്കുകയും ചെയ്യും.അവര്‍ മറ്റൊരു മേഖലയെക്കുറിച്ചുംപറയുന്നുണ്ട്‌.അതു വിനോദ സഞ്ചാരമാണ്. വിനോദ സഞ്ചാരത്തിന്റെ സമ്പദ്‌വ്യവസ്ഥ ആഭ്യന്തരമായല്ല, മറിച്ച് ബാഹ്യമായി നിയന്ത്രിക്കപ്പെടുന്നതാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലെ പ്രധാനമായ വരുമാനമാര്‍ഗങ്ങളിലൊന്ന് ടൂറിസമാണ്. ബാഹ്യമായിനിയന്ത്രിക്കപ്പെടുന്ന മറ്റൊരു മേഖലയാണ് തൊഴില്‍ കുടിയേറ്റം. കേരളത്തിലെ അനേകം പേര്‍ വിദേശങ്ങളില്‍ജോലി ചെയ്യുന്നുണ്ട്. പ്രധാനമായുംഗള്‍ഫ് രാജ്യങ്ങളില്‍. സമീപകാലത്ത് ഈ മേഖല രണ്ടുതവണ ഗുരുതരമായ പ്രതിസന്ധി നേരിടുകയുണ്ടായി. ഗള്‍ഫില്‍ യുദ്ധം നടന്നുകൊണ്ടിരുന്ന1991ലും 2003ലും. ഇപ്പോള്‍ മറ്റൊരുതരം കുടിയേറ്റ തൊഴിലാളികളുടെപ്രശ്‌നം കൂടി ഉയര്‍ന്നുവന്നിരിക്കുന്നു. ഇതിനെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടു പോലുമില്ല. ജനിച്ചു വളര്‍ന്ന നാട്ടില്‍ സ്വന്തം ജീവനോപാധികള്‍ തകര്‍ക്കപ്പെട്ട ലക്ഷക്കണക്കിന് ബംഗാളികളും ഒടീഷക്കാരും മറ്റുമായുള്ള തൊഴിലാളികള്‍ കേരളത്തില്‍ ജീവനോപാധി തേടിയെത്തിയിട്ടുണ്ട്. രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും കേരളം മുന്‍പന്തിയിലാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇവിടെ നേരിടേണ്ടി വരുന്ന ചൂഷണം ഭീകരമാണ്.  ഇതാകട്ടെ, അധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുമില്ല. പാര്‍ലമെന്റിനെ സംബന്ധിച്ചാണെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഉടന്‍ അടുത്ത സെഷനായി പാര്‍ലമെന്റ് സമ്മേളിക്കാന്‍ പോകുന്നു.

അടുത്ത പേജില്‍ തുടരുന്നു

Advertisement