എഡിറ്റര്‍
എഡിറ്റര്‍
സൗരയൂഥത്തിന്റെ പരിണാമം വേഗത്തിലായിരുന്നു
എഡിറ്റര്‍
Thursday 3rd May 2012 10:43am

evolution of solar syatemവാഷിങ്ങ്ടണ്‍: നാലര ബില്യണ്‍ വര്‍ഷം പഴക്കമുള്ള നമ്മുടെ സൗരയൂഥം മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് പരിണമിച്ചതെന്ന് പുതിയ ഗവേഷണങ്ങള്‍. ജെറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെയും അമേരിക്ക, ജപ്പാന്‍ എന്നിവിടങ്ങളിലെ ലാബോറട്ടറീസിലെയും ഗവേഷകരടങ്ങുന്ന ഒരു ടീമാണ് ഇത്തരമൊരു പഠനം പുറത്തുവിട്ടിരിക്കുന്നത്.

പുരാതനകാല വസ്തുക്കളില്‍ നിന്ന് കാഗണന നടത്തണമെങ്കില്‍ ഒരാള്‍ക്ക് എത്രമാത്രം പഴയകാലത്തിലേയ്ക്ക് നോക്കാന്‍ കഴിയുമെന്ന് വിവിധ ഘട്ടങ്ങളിലൂടെ പരിശോധിക്കേണ്ടതുണ്ട്. ഇതില്‍ സുപ്രധാന പങ്കുവഹിക്കുന്ന കാലഗണനാ സമ്പദായമാണ് അണു ഘടികാരങ്ങള്‍. വസ്തുക്കളിലെ അണു ജീര്‍ണനത്തെ ആസ്പദമാക്കിയ അര്‍ദ്ധായുസ് എന്ന സങ്കല്‍പ്പത്തിന്മേലാണ് ഈ സമ്പ്രദായം പ്രവര്‍ത്തിക്കുന്നത്.

ഈ രീതിയുടെ ഏറ്റവും നല്ലൊരുദാഹരണമായ റേഡിയോ കാര്‍ബണ്‍ രീതിയ്ക്ക് ചിക്കാഗോയില്‍ നിന്നും 1940ല്‍ കണ്ടെടുത്തിട്ടുള്ള ജൈവാവശിഷ്ടങ്ങളുടെ കാലപഴക്കം നിര്‍ണ്ണയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാരണം റേഡിയോ കാര്‍ണിന്റെ അര്‍ദ്ധായുസ് വളരെ കുറവാണ്.

ഭൂമിയുടെ അഥവാ സൗരയൂഥത്തിന്റെ ചരിത്രപരിണാമത്തിന്റെ ആയുസ് ‘സാവധാനം ഗമിക്കുന്നതും’ അതിന്റെ സൂക്ഷമഘടികാരം (chronometers)  നീണ്ട അര്‍ദ്ധായുസ്സിനെ ഉള്‍ക്കൊള്ളുന്നതുമാണ്. ഈ ഘടികാരത്തില്‍ പ്രധനപ്പെട്ട ഒന്നായ സമാറിയം 146 (146എസ്.എം)നെയാണ് ഗവേഷകര്‍ പരിശോധിച്ചത്.

സൗരയൂഥത്തിന്റെ കാലഗണന നടത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് 146എസ്.എം. അതിന്റെ അര്‍ദ്ധായുസ്സ് മുമ്പ് കരുതിയിരുന്നത് 103 മില്ല്യണ്‍ വര്‍ഷങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 68 മില്ല്യണ്‍ വര്‍ഷമായി പുതുതായി നിര്‍ണ്ണയിക്കപ്പെട്ടിരിക്കുകയാണ്. ഇത് സൗരയൂഥത്തിന്റെ വയസ്സ് നിര്‍ണ്ണയിക്കുന്നതിലും മാറ്റം വരും. സൗരയുഥത്തിന്‍ വയസ്സ് മുമ്പ് കണക്കു കൂട്ടിയിരുന്നതിനേക്കാള്‍ കുറഞ്ഞ കാലമായി നിജപ്പെടുത്തേണ്ടി വരും.

Advertisement