ന്യൂദല്‍ഹി: ഇന്ധന കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തിവച്ചു. ഇന്ന് വൈകിട്ട് നാലുമണി മുതലാണ് രാജ്യത്തെ ആറു വിമാനത്താവളങ്ങളിലെ ഇന്ധന വിതരണം എണ്ണക്കമ്പനികള്‍ നിര്‍ത്തിവെച്ചത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ 90 ദിവസത്തെ ക്രെഡിറ്റ് പീരിയഡ് അനുവദിച്ചിരുന്നു. ആ കാലാവധിയും കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികളുടെ ഈ നടപടി. 4,200 കോടിയാണ് എയര്‍ഇന്ത്യ നല്‍കാനുള്ളത്.

Subscribe Us:

ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ മൂന്ന് കമ്പനികളും ഇന്ധനം നല്‍കുന്നില്ല.

Malayalam News
Kerala News in English