ന്യൂദല്‍ഹി: ഗുജറാത്തിലെ ഓദ് കൂട്ടക്കൊലയില്‍ ഒമ്പത് പേര്‍ കുറ്റക്കാരാണെന്ന് അഹ്മദാബാദിലെ പ്രത്യേക കോടതി കണ്ടെത്തി. 32 പേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. 2002ലെ ഗോധ്ര കൂട്ടക്കൊലയ്ക്ക് തുടര്‍ച്ചയായി നടന്ന കലാപങ്ങളില്‍ ഒന്നാണ് ഓദ് കൂട്ടക്കൊല. രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ മൂന്നു പേരെ ഓദ് ഗ്രാമത്തിലെ മലാവ് ഭഗോല്‍ പ്രദേശത്ത് വച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. 2002 വര്‍ഗ്ഗീയ കലാപങ്ങളിലെ മൂന്നാമത്തെ കേസാണ് ഓദ് കൂട്ടക്കൊല. സുപ്രീം കോടതിയുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

ഗോധ്ര കൂട്ടക്കൊലയ്ക്ക് ശേഷം ഗുജറാത്തില്‍ വന്‍ വര്‍ഗ്ഗീയ കലാപങ്ങളായിരുന്നു അരങ്ങേറിയത്. ഗുജറാത്ത് മുഴുവനായും എരഞ്ഞമരുന്നത് കണ്ടു നില്‍ക്കാനെ അവിടുത്തെ സര്‍ക്കാരിനായുള്ളൂ. ഓരോ കലാപങ്ങള്‍ക്ക് ശേഷവും അരങ്ങേറിയിരുന്ന തുടര്‍ കലാപങ്ങള്‍ ഗുജറാത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു.

2202 ഫ്രെബ്രുവരി 27നുണ്ടായ ഗോധ്ര കൂട്ടക്കൊലയക്ക് ശേഷം മാര്‍ച്ച് മൂന്നിനാണ് ഓദ് കൂട്ടക്കൊല നടക്കുന്നത്. മൊത്തം 41 പ്രതികളെയാണ് കോടതി വിചാരണ ചെയ്തിരുന്നത്.

 

Malayalam News

Kerala News in English