നോബല്‍ സമ്മാനത്തുക കാത്ത് ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2010, 6:12 pm
വാഷിങ്ടണ്‍: സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിട്ട് മൂന്ന് മാസമായെങ്കിലും അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമക്ക് സമ്മാനത്തുക കയ്യില്‍ കിട്ടിയില്ല.
വൈറ്റ് ഹൗസ് വക്താവ് ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ” ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ അന്വേഷിച്ചിട്ടില്ല, പണം നോബല്‍ കമ്മിറ്റിയുടെ കയ്യില്‍ തന്നെയാണ് ഞാന്‍ കരുതുന്നത്”- അദ്ദേഹം പറഞ്ഞു.
നോബല്‍ സമ്മാനത്തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു.
