പാലക്കാട്: പാലക്കാട് വിത്തനാശ്ശേരിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കുഞ്ഞിന് ആരോഗ്യക്കുറവ് ഉള്ളതായി നേരത്തേ തന്നെ ശ്രദ്ധയില്‍പ്പെട്ടിരുന്നതാണെന്ന് ഡി.എം.ഒ പറഞ്ഞു. സംഭവത്തെ കുറിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കും.