എഡിറ്റര്‍
എഡിറ്റര്‍
ആശതീര്‍ക്കാന്‍ നോക്കിയ ആഷ 303
എഡിറ്റര്‍
Monday 14th May 2012 2:04pm

1ജിഗാ ഹെര്‍ട്‌സ് ക്ലോക്ക് സ്പീഡ് പ്രൊസസ്സറിന്റെ പിന്തുണയുള്ള നോക്കി ആഷ 303 ഹാന്റ്‌സെറ്റ് മാര്‍ക്കറ്റിലെത്തിയിരിക്കുകയാണ്. സാധാരണക്കാരുടെ ബജറ്റിലൊതുങ്ങുന്ന ഈ ഫോണിന്റെ പ്രധാന സവിശേഷതകളിലൂടെ.

ഒറ്റനോട്ടത്തില്‍ നോക്കിയ X2-01 വണ്ണിന്റെ ബന്ധുവാണെന്ന് തോന്നും ആഷ 303യെ കണ്ടാല്‍. 2.6 ഇഞ്ച് ടെച്ച് സ്‌ക്രീനും ക്വിവേര്‍ട്ടി കീ സപ്പോട്ടും ആഷയ്ക്കുണ്ട്. വോളിയം കീ, സ്ലീപ്പ് / വെയ്ക്ക് കീ എന്നീ ഫങ്ഷണല്‍ കീകള്‍ വലതുസൈഡിലാണ്. മുകള്‍ ഭാഗത്താണ് ചാര്‍ജിംഗ് പോര്‍ട്ടും മൈക്രോ യു.എസ്.ബി പോര്‍ട്ടും 3.5 എം.എം ഓഡിയോ ഔട്ട് പോര്‍ട്ടും ഉള്ളത്.

വലിയ സ്ലിം എന്ന ആഷ 303യ്ക്ക് അവകാശപ്പെടാനാവില്ലെങ്കിലും മുന്‍ഗാമിയായ X2-01 നേക്കാള്‍ തടികുറവാണ്. 99 ഗ്രാം വെയ്റ്റുള്ള ആഷ 303 തീര്‍ച്ചയായും ഒരു ലൈറ്റ് ഡിവൈസാണ്.

ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ആഷ 303യ്ക്കുണ്ട്. 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യമുള്ള ഇതിന്റെ ബില്‍ട്ട് ഇന്‍ മെമ്മറി 100 എംബിയാണ്. 3.2 മെഗാപിക്‌സലാണ് ഇതിലെ ക്യാമറ. എഫ്.എം റേഡിയോ, വീഡിയോ പ്ലെയര്‍, ഓഡിയോ പ്ലെയര്‍ എന്നീ സൗകര്യങ്ങളും ഇതിലുണ്ട്.

3ജി, ജി.പി.ആര്‍.എസ്, വൈഫൈ, എഡ്ജ്, യു.എസ്.ബി കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഉണ്ട് ഈ നോക്കിയ മൊബൈലില്‍. 3.5 എം.എം ഓഡിയോ ജാക്ക്, 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്, എ2.ഡി.പി, ഇ.ഡി.ആര്‍ എന്നിവയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍, വാപ്, എച്ച്.ടി.എം.എല്‍, അഡോബ് ഫ്‌ലാഷ് ബ്രൗസറുകള്‍.ആര്‍.ഡി.എസ് ഉള്ള സ്റ്റീരിയോ എഫ്. എം റേഡിയോ,2ജിയില്‍ 720ഉം, 3ജിയില്‍ 840ഉം മണിക്കൂറുകള്‍ വീതം സ്റ്റാന്റ്‌ബൈ സമയം, 2ജിയില്‍ 8 മണിക്കൂര്‍ 10 മിനിട്ടും, 3ജിയില്‍ 7 മണിക്കൂര്‍ 10 മിനിട്ടും ടോക്ക് ടൈം, 47 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക് സമയം

ആന്‍ഗ്രി ബേഡ്‌സ് ലൈറ്റ് പോലുള്ള ഡെയിമുകളും ഈ നോക്കിയ ആഷ ഫോണിലുണ്ട്. വാട്ട്‌സ്ആപ് മെസ്സേജിംഗ്, നോക്കിയ മാപ്‌സ് തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്.

ചുവപ്പ്, സില്‍വര്‍, വെള്ള, ഗ്രാഫൈറ്റ് പച്ച, പര്‍പ്പിള്‍ നിറങ്ങള്‍ ആഷ 303 എത്തിയിട്ടുണ്ട്.

ജി.എസ്.എം നെറ്റുവര്‍ക്കില്‍ 8 മണിക്കൂര്‍ തുടര്‍ച്ചയായും 3ജിയില്‍ ഏഴ് മണിക്കൂറുമാണ് ബാറ്ററി ലൈഫ്.

റീട്ടെയ്ല്‍ മാര്‍ക്കറ്റില്‍ 7,800 രൂപയാണ് ആഷ 303യുടെ വില.

Advertisement