എഡിറ്റര്‍
എഡിറ്റര്‍
50 വര്‍ഷത്തിനുള്ളില്‍ പ്രത്യുല്പാദനശേഷിയുള്ള പുരുഷന്മാര്‍ അപ്രത്യക്ഷമാവുമെന്ന്
എഡിറ്റര്‍
Thursday 26th April 2012 5:31pm

മുംബൈ: 50 വര്‍ഷത്തിനുള്ളില്‍ ലോകത്ത് പ്രത്യുല്പാദന ശേഷിയുള്ള പുരുഷന്മാര്‍ പേരിനുപോലുമില്ലാതാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുരുഷന്മാരുടെ ബീജസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ 50 വര്‍ഷത്തിനുള്ളില്‍ പ്രത്യുല്പാദനശേഷിയുള്ള പുരുഷന്മാര്‍ ഇല്ലാതാകുമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

പൊണ്ണത്തടി, മാനസിക സമ്മര്‍ദ്ദം, വായുമലിനീകരണം എന്നിവ പുരുഷന്മാരുടെ ബീജസംഖ്യയില്‍ വന്‍ ഇടിവുണ്ടാവാന്‍ കാരണമായിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇത് പകുതിയായി കുറഞ്ഞതായും കണ്ടെത്തി.

ബീജസംഖ്യ കുറയുന്ന പ്രവണത 90കളുടെ മധ്യത്തില്‍ തന്നെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെന്ന് ഇന്ത്യന്‍ ഗെയ്ഡ്‌ലൈന്‍സ് ഫോണ്‍ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നിക്കിനുവേണ്ടി പ്രവര്‍ത്തിച്ച ഡോ. പി.എം ഭാര്‍ഗവ പറയുന്നു. ഓരോ വര്‍ഷവും ബീജ സംഖ്യയില്‍ രണ്ട് ശതമാനം കുറവുവരുന്നതായാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നടന്ന പഠനങ്ങളില്‍ നിന്നും മനസിലാക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് വര്‍ഷം മുമ്പ് സ്‌കോട്ട്‌ലാന്റില്‍ നടന്ന പഠനത്തില്‍ ബീജസംഖ്യ 30% കുറയുന്നതായി കണ്ടെത്തിയിരുന്നു. 1989നും 2002നും ഇടയ്ക്ക് അബര്‍ഡീന്‍ ഫേര്‍ട്ടിലിറ്റി സെന്ററിലെത്തിയ 7,500 പുരുഷന്മാരിലാണ് പഠനം നടത്തിയത്. മദ്യപാനം, പുകവലി, പൊണ്ണത്തടി എന്നിവ കൂടാതെ പുരുഷന്മാരിലെ വന്ധ്യതയ്ക്ക് മറ്റൊരു കാരണം കൂടി കോപ്പന്‍ഹേഗനില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് ഉല്പനങ്ങളും സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു സമാനമായ രാസവസ്തുക്കളും കീടനാശിനിയായ ഡി.ഡി.ടി പോലുള്ളവയുമാണ് പ്രശ്‌നത്തിന് കാരണമാകുന്നുണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇത് തെളിയിക്കപ്പെടാത്ത തിയറിയാണെന്നാണ് ഡോ. അനിരുദ്ധ് മാല്‍പാനി പറയുന്നു. വിവാഹവും ഗര്‍ഭധാരണവും വൈകുന്നതും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisement