മാവോവാദികളുമായി ചര്‍ച്ച്ക്ക് തയ്യാറെന്ന് നിതീഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th September 2010, 9:40 pm
പാറ്റ്ന: പോലീസുകാരെ ബന്ദികളാക്കിയ പ്രശ്നത്തില്‍ മാവോവാദികളുമായി ചര്‍ച്ചക്ക് തയാറാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചര്‍ച്ചക്ക് തയാറാകുന്ന മാവോവാദികളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.ബന്ദി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന അദ്ദേഹം.
പോലീസുകാരെ വിട്ടയക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. എന്നാല്‍ ലാലുപ്രസാദ് യാദവും രാം വിലാസ് പാസ്വാനും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. ഈ വിഷയത്തിലും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
