Administrator
Administrator
അയോധ്യാ വിധിയും പത്രങ്ങളും
Administrator
Friday 1st October 2010 5:19pm

മലയാള പത്രങ്ങളും ഇംഗീഷ് പത്രങ്ങളും ബാബറിമസ്ജിദ് രാമജന്മഭൂമി പ്രശ്നത്തെ സംബന്ധിച്ച് എഴുതിയ എഡിറ്റോറിയലുകള്‍. പ്രശ്നത്തെ പരമാവധി സംയമനത്തോടെ കൈകാര്യം ചെയ്യാന്‍ എല്ലാ പത്രങ്ങളും ശ്രമിച്ചിരിക്കുന്നു. മതവിദ്വേഷം ആളിക്കത്തിക്കാന്‍ ഏതെങ്കിലും തരത്തില്‍ ഉപയോഗപ്പെടുത്താവുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് ഭൂരിപക്ഷം മലയാള മാധ്യമങ്ങളും ഒഴിഞ്ഞു നിന്നിട്ടുണ്ട്. എന്നാല്‍ പ്രശ്നത്തിന്‍റെ ചരിത്ര പശ്ചാത്തലം വിശദീകരിക്കാന്‍ ഒട്ടുമിക്ക പത്രങ്ങളും തെയ്യാറായിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളോടും സംയമനം പാലിക്കാനാണ് പത്രങ്ങള്‍ എഡിറ്റോറിയല്‍ ആഹ്വാനം ചെയ്യുന്നത്. എഡിറ്റോറിയലുകളുടെ പ്രസക്ത ഭാഗങ്ങള്‍ >>>

മലയാള മനോരമ

സാഹോദര്യത്തിന്റെ പ്രകാശം പരക്കട്ടെ

“മൂന്നു ജഡ്ജിമാരും വ്യത്യസ്തമായ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ഓരോ വിധിയുടെയും വിശദാംശങ്ങളെപ്പറ്റി ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാവാം. ബഹുസ്വരതയുള്ള ഒരു സമൂഹത്തില്‍ അതു സ്വാഭാവികമാണു താനും. ശാന്തമായും പക്വമായും വിധിയെ സമീപിക്കണമെന്നും രാജ്യസമാധാനത്തിനും ജനങ്ങളുടെ ഐക്യത്തിനും മുന്‍തൂക്കം നല്‍കണമെന്നും ഒാര്‍മിപ്പിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ ഭരണാധിപന്മാരും രാഷ്ട്രീയ കക്ഷിനേതാക്കളും മതാചാര്യന്മാരും സാംസ്കാരിക നായകരുമെല്ലാം രാജ്യത്തെ പാകപ്പെടുത്തുകയായിരുന്നു.

മതസൌഹാര്‍ദത്തിനു വേണ്ടിയുള്ള ഭാരതത്തിന്റെ കാലാതീത പ്രാര്‍ഥനയും തീര്‍ച്ചയായും അതിലുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ എല്ലാ സാധ്യതകളും പൂര്‍ണമായി പോഷിപ്പിക്കുകയും ജീവിതത്തിന്റെ വന്‍പ്രതിസന്ധികളെപ്പറ്റി ആഴത്തില്‍ ചിന്തിക്കുകയും അവയ്ക്കു പരിഹാരം കണ്ടെത്തുകയും ചെയ്തത് എവിടെയാണെന്നു ചോദിച്ചാല്‍ ഞാന്‍ ഭാരതത്തിലേക്കു വിരല്‍ചൂണ്ടും എന്നു പറഞ്ഞതു ജര്‍മന്‍ ചിന്തകന്‍ മാക്സ് മുള്ളര്‍ ആണ്. ഹൈക്കോടതി ഇന്നലെ പറഞ്ഞ വിധി രാജ്യം സ്വീകരിച്ചതും സവിശേഷമായ ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയിലായിരുന്നു. ”

മാതൃഭൂമി

ഐക്യവും സൗഹാര്‍ദവും പ്രധാനം

“ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായതി നാല്‍ ഭൂരിപക്ഷതീരുമാനം കണക്കിലെടുത്തുള്ളതാണ് വിധി. വിധിക്ക് അനുകൂലവും പ്രതികൂലവുമായുള്ള പ്രതികരണങ്ങള്‍ വിവിധകേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. നീതിതേടുന്നതിന് പരമാവധി അവസരങ്ങളുള്ള നീതിന്യായവ്യവസ്ഥയും പൗരാവകാശങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കുന്ന ജനാധിപത്യവ്യവസ്ഥിതിയുമാണ് നമ്മുടേത്. രണ്ടിന്റെയും അന്തസ്സത്തയ്ക്കു നിരക്കുന്നവിധം സഹിഷ്ണുതയും സംയമനവും പാലിക്കാന്‍ ബന്ധപ്പെട്ടവരെല്ലാം ആര്‍ജവത്തോടെ ശ്രമിക്കേണ്ട സമയമാണിത്.

നീതിപീഠത്തിന്റെ തീര്‍പ്പുകളെ ആദരവോടെ അംഗീകരിക്കുകയും അതില്‍ അതൃപ്തിയുണ്ടെങ്കില്‍ മേല്‍ക്കോടതികളെ സമീപിക്കുകയുംചെയ്യുക എന്നതാണ് പ്രബുദ്ധമായ ഇന്ത്യന്‍ ജനാധിപത്യസമൂഹം സ്വീകരിച്ചുവരുന്ന ശൈലി. അയോധ്യാതര്‍ക്കവുമായി ബന്ധപ്പെട്ട കേസിന് ഒന്നേകാല്‍ നൂറ്റാണ്ടിന്റെയും ഉടമസ്ഥാവകാശഹര്‍ജിക്ക് 60 കൊല്ലത്തെയും പഴക്കമുണ്ട്. ഈ പ്രശ്‌നംസംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും ഇന്ത്യയില്‍ ആശങ്കയും സംഘര്‍ഷവും വളരാന്‍ കാരണമായി. അതിന്റെ ദുഷ്ഫലങ്ങള്‍ രാജ്യത്തിന്റെ യശസ്സിനെപ്പോലും ബാധിച്ചു. അനുഭവങ്ങള്‍ പാഠമാക്കി വിവിധ മത, സാമൂഹിക, രാഷ്ട്രീയനേതാക്കള്‍ നടത്തിയ പരിശ്രമങ്ങളും നീതിപീഠങ്ങളുടെ ഇടപെടലുമാണ്, ഈ വിഷയത്തില്‍ മതനിരപേക്ഷ ഭാരതത്തിന്റെ മനസ്സിനേറ്റ മുറിവുകള്‍ ഉണക്കാന്‍ സഹായകമായത്. ”

മാധ്യമം

വിധിയോ ഒത്തുതീര്‍പ്പോ?

“യോഗങ്ങളും റാലികളും വിലക്കി. നിരോധാജ്ഞ പ്രഖ്യാപിച്ചു. ആകപ്പാടെ രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍, കോടതിവിധി എന്തായാലും മാനിക്കുമെന്നും സ്വീകാര്യമല്ലെങ്കില്‍ പരമോന്നത കോടതിയെ സമീപിക്കുകയല്ലാതെ പ്രക്ഷോഭമോ പ്രതിഷേധമോ മറ്റു മാര്‍ഗങ്ങളോ സ്വീകരിക്കുകയില്ലെന്നും ബന്ധപ്പെട്ട ഹിന്ദു-മുസ്‌ലിം സംഘടനകള്‍ ഉറപ്പുനല്‍കിയിരുന്നു. തദ്ഫലമായാവാം വിധി വന്നശേഷം ഇതെഴുതുന്നതുവരെയും രാജ്യത്ത് ഒരിടത്തുനിന്നും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അത്രയും ആശ്വാസകരം എന്ന് പറയുമ്പോള്‍ തന്നെ അനുസ്മരിക്കേണ്ട ഒരു വസ്തുതയുണ്ട്.

1992 ഡിസംബര്‍ ആറിന് ഈ സുരക്ഷാ ഏര്‍പ്പാടുകളുടെ ഒരു ശതമാനമെങ്കിലും അയോധ്യയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്തിരുന്നെങ്കില്‍ ചരിത്രപ്രധാനമായ ബാബരിമസ്ജിദ് തകര്‍ക്കപ്പെടുമായിരുന്നില്ല, രാജ്യം അതിന് കനത്ത വില നല്‍കേണ്ടിയും വരുമായിരുന്നില്ല. പകരം ബാബരി നിലനില്‍ക്കെത്തന്നെ കോടതിക്ക് കേസ് വിധി പറയാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, വിധിയുടെ സ്വഭാവവും മറ്റൊന്നാവുമായിരുന്നു എന്ന് വിശ്വസിക്കാനാണ് ന്യായം. കഴിഞ്ഞതേതായാലും കഴിഞ്ഞു. ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തുക.നിയമവാഴ്ചക്ക് വഴങ്ങുക, മനുഷ്യസ്‌നേഹമാണ് സര്‍വോപരി വലുത്  എന്ന് തിരിച്ചറിയുക. ”

ദേശാഭിമാനി

അയോധ്യാ വിധി

“കേസിലെ ഏതു കക്ഷി ജയിച്ചു, ഏതു കക്ഷി പരാജയപ്പെട്ടു എന്നതല്ല, മറിച്ച് ഇന്ത്യ ജയിക്കുന്നുവോ തോല്‍ക്കുന്നുവോ എന്നതാണ് പ്രധാനം. ആ നിലയ്ക്കുള്ള ദേശീയ ഐക്യത്തെക്കുറിച്ചും ഒരുമയെക്കുറിച്ചുമുള്ള ബോധം ജനങ്ങളെ നയിക്കേണ്ട അവസരമാണിത്. സന്ദര്‍ഭം ആവശ്യപ്പെടുന്ന സംയമനത്തോടെ, പക്വതയോടെ കോടതിവിധിയെ സമതുലിതമായ മനസ്സോടെ ജനങ്ങള്‍ കാണേണ്ടിയിരിക്കുന്നു. ഇത്തരമൊരു ബോധം ജനങ്ങളില്‍ വളര്‍ത്താനുള്ള ശ്രമമാണിന്ന് ഉണ്ടാവേണ്ടത്. ഏതു മതത്തിന് മുന്‍കൈ നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നില്ല കോടതിയുടെ ദൌത്യം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പട്ടയം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു.

ഇത് സ്വീകാര്യമാവാത്തവര്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. അങ്ങനെ പരിഹാരം കണ്ടെത്താനാണ് ശ്രമം നടക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി, അവരുടെ സംയമനശക്തി വളര്‍ത്താനാണ് ഉത്തരവാദിത്തമുള്ള എല്ലാ കേന്ദ്രങ്ങളും ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടത്. ഏതു സാഹചര്യത്തിലും ഛിദ്രശക്തികള്‍ക്ക് മുതലെടുക്കാനുള്ള അവസരമുണ്ടാവരുത്. വര്‍ഗീയവികാരങ്ങളാല്‍ തങ്ങള്‍ പ്രകോപിപ്പിക്കപ്പെടില്ല എന്ന ഉറച്ച നിലപാടിലേക്ക് ജനങ്ങളെ എത്തിക്കാന്‍ മതനിരപേക്ഷകക്ഷികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ”

മംഗളം

ഏകമനസോടെ ഇന്ത്യന്‍ ജനത

“നൂറ്റാണ്ടുകളോളം വിദേശഭരണത്തിന്‍ കീഴില്‍ കിടന്നശേഷം ലക്ഷക്കണക്കിനു ജനങ്ങള്‍ സര്‍വതും ഉപേക്ഷിച്ചു നടത്തിയ സന്ധിയില്ലാ സമരത്തേത്തുടര്‍ന്നു നേടിയതാണു നമ്മുടെ സ്വാതന്ത്ര്യം. ജാതിയുടേയും മതത്തിന്റേയും പേരില്‍ ചോര ചിന്താനല്ല സമൂഹികജീവിതത്തിന്റെ എല്ലാ രംഗത്തും ഏകോദര സഹോദരങ്ങളേപ്പോലെ പ്രയത്നിച്ച്‌ പുരോഗതി നേടാനാണു സ്വാതന്ത്ര്യാനന്തര ഭാരതം ലക്ഷ്യമാക്കേണ്ടത്‌. തര്‍ക്കങ്ങള്‍ക്കിടയിലും ലോകത്തിലെ മൂന്നാമത്തെ സാമ്പത്തികശക്‌തിയായി മാറാന്‍ രാജ്യത്തിനു കഴിഞ്ഞു. ജാതിയും മതവും പറഞ്ഞ്‌ തമ്മില്‍തല്ലാന്‍ ഇനി നമുക്കാവില്ല.

ഇന്ത്യന്‍ ജനതയെ മതവികാരത്തിന്റെ പേരില്‍ വീണ്ടും തമ്മില്‍തല്ലിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഒരു നേരത്തെ ആഹാരം കഴിക്കാന്‍ നിവൃത്തിയില്ലാത്ത ലക്ഷക്കണക്കിനാളുകള്‍ ഈ രാജ്യത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിലുണ്ട്‌. അക്കൂട്ടത്തില്‍ എല്ലാ സമുദായക്കാരുമുണ്ട്‌. അവരുടെ മനോവിഷമങ്ങള്‍ക്കു യോജിച്ച പരിഹാരം കാണുകയാണ്‌ ഈ നാടിനാവശ്യം. മതേതരത്വമായിരിക്കട്ടെ നമ്മുടെ അടിസ്‌ഥാനശക്‌തി. ”

ചന്ദ്രിക

കോര്‍ത്തിണക്കാന്‍ പ്രതിജ്ഞയെടുക്കേണ്ട നിമിഷം

“ഇന്ത്യയില്‍ ജീവിക്കുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു തരത്തില്‍ നമ്മുടെ അര്‍ദ്ധ സഹോദരങ്ങളാണ്. ഇരു വിഭാഗങ്ങളുടേയും അഭിമാനവും വികാരങ്ങളും മാനിക്കാനുള്ള ബാധ്യത രണ്ടുകൂട്ടര്‍ക്കുമുണ്ട്. സമുദായങ്ങള്‍ തമ്മിലുളള ആത്മബന്ധം വര്‍ഷങ്ങള്‍ കൊണ്ടുണ്ടായതാണ്. ഒരു നിമിഷത്തെ ശ്രമങ്ങല്‍കൊണ്ട് അത് തകരാന്‍ ഇടയാവരുത്. ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ആഹ്വാനം ചെയ്ത പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ ഇത്തരുണത്തില്‍ വീണ്ടും കടന്നുവരികയാണ്. തങ്ങല്‍ സ്വപ്നം കണ്ട സമുദായത്തിന്‍റെ വിവേകമാണ് ഈ ഘട്ടത്തില്‍ നാം പ്രകടമാക്കേണ്ടത്.

ചീട്ടുകൊട്ടാരം കണക്കേ തകര്‍ന്ന് വീഴുന്നതല്ല ഇന്ത്യയുടെ മതേതര പാരമ്പര്യം. അത് ശക്തവും ഭദ്രവുമാണെന്ന് നാം തിരിച്ചറിയണം. ഇനിയുമൊരുപാട് നമുക്ക് മുന്നോട്ട് പോകാനുണ്ട്.  ആ ഉത്തമവിശ്വസം നമുക്കുണ്ടാകണം. ചരിത്രം ഇവിടെ അവസാനിക്കുന്നില്ല.”

തേജസ്

ബാബറി മസ്ജിദ്:  അന്തിമതീരുമാനം വരട്ടെ

“വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കൂട്ടര്‍ കൈവശംവയ്ക്കുന്ന ദേവാലയങ്ങളുടെ മേല്‍ അവകാശവാദമുന്നയിക്കുന്നതിന് മറ്റൊരു കൂട്ടര്‍ക്ക് അനുവാദം നല്‍കുന്നു എന്നതിനാല്‍ ലഖ്നോ ബെഞ്ചിന്റെ വിധി ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടാക്കുമെന്നു കരുതാവുന്നതാണ്. 1949ല്‍ പള്ളിയുടെ മിഹ്റാബില്‍ ബാലശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ച കാര്യം വിധിയില്‍ കോടതി അംഗീകരിക്കുന്നുണ്ട്. 1992ല്‍ ബാബരി മസ്ജിദ് രാജ്യത്തെ സര്‍വ നിയമങ്ങളും പരിഷ്കൃതസമൂഹത്തിന്റെ മര്യാദകളും ലഭിച്ചുകൊണ്ട് സംഘപരിവാരം തകര്‍ത്തതിന് വിധി ഒരുതരം നിയമസാധുത നല്‍കുന്നുവെന്ന പരാതി ഉയര്‍ന്നുവന്നിരിക്കുന്നത് നിയമവിദഗ്ധരില്‍ നിന്നുതന്നെയാണ്.

ആശ്വാസകരമായ ഒരേയൊരു വസ്തുത, ബാബരി മസ്ജിദ് ധ്വംസനത്തിനായി കഠിനശ്രമം നടത്തുകയും അധികാരമേറുന്നതിനു ഹിന്ദു-മുസ്ലിം സംഘര്‍ഷം പ്രധാന മൂലധനമാക്കുകയും ചെയ്ത ആര്‍.എസ്.എസിന്റെ അധ്യക്ഷന്‍, വിധിയില്‍ വിജയിയും പരാജിതനുമില്ല എന്നു പ്രസ്താവിച്ചതാണ്. രണ്ടു സമുദായങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന അവിശ്വാസവും സംശയവും അവസാനിപ്പിക്കുന്നതിനും രാജ്യത്തു സമാധാനം നിലനിര്‍ത്തുന്നതിനും അത്തരം നീക്കങ്ങള്‍ സഹായിക്കുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു.”

ജന്മഭൂമി

ജയ് ശ്രീരാം

” ശ്രീരാമ ജന്മസ്ഥാന്‍ വീണ്ടെടുക്കാനുള്ള പ്രയത്നങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. നൂറുകണക്കിന് യുദ്ധങ്ങളും ആയിരക്കണക്കിന് ശ്രീരാമ ഭക്തരുടെ ബലിദാനത്തിനും അത് വഴിവച്ചു. എന്നിട്ടും പ്രതീക്ഷ കൈവിടാതെ പൊരുതുന്നതിനിടയിലും ബാബറി കെട്ടിടം പള്ളിയാണെന്ന് വിശ്വസിക്കുന്നവരുടെ വികാരം മാനിക്കാതിരുന്നില്ല. തര്‍ക്കം സംബന്ധിച്ചുണ്ടായ സന്ധിസംഭാഷണങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍തന്നെ അതിന് മതിയായ തെളിവുകളാണ്. ശ്രീരാമ ജന്മസ്ഥാന്‍ അംഗീകരിച്ച് ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചാല്‍ തൊട്ടടുത്ത് തന്നെ പള്ളിനിര്‍മ്മിക്കാന്‍ സകല സൗകര്യവും സഹായവും നല്‍കാന്‍ ശ്രീരാമക്ഷേത്രമുക്തിക്കായി പ്രയത്നിച്ചവര്‍ സന്നദ്ധമായിരുന്നതാണ്.

ഒരു ഘട്ടത്തില്‍ ഇത് അംഗീകരിക്കപ്പെടുമെന്നായപ്പോള്‍ ചിലകേന്ദ്രങ്ങളുടെ കുത്സിത ശ്രമങ്ങള്‍ കാരണം അത് അട്ടിമറിക്കപ്പെടുകയായിരുന്നു. ഇപ്പോഴത്തെ വിധിയെ ഭാവാത്മകമായാണ് മഹാഭൂരിപക്ഷവും കാണുന്നത്. ഇനിയും സംശയങ്ങളിലേക്കും കര്‍ക്കങ്ങളിലേക്കും നീട്ടിക്കൊണ്ടുപോകാതെ വിധിമാനിച്ച് സഹവര്‍ത്തിത്വത്തിന്‍റെയും സൗഹൃദത്തിന്‍റെയും പൂനിലാവ് സൃഷ്ടിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.”

The Hindu

Intriguing compromise could work

“All sections of political opinion had issued appeals for calm and restraint on the eve of the verdict but apprehensions of disturbances remained, and a last minute effort was made to halt the judgment. The Supreme Court struck a blow for the rule of law and decided that the judicial process that has been winding slowly over the last 60 years ought not to be halted at the last minute for fear of disturbances and under some imaginary hope of the parties arriving at a negotiated settlement. If overall the reaction from the public and from large sections of political opinion has been subdued, much of it has to do with the mood of the nation in which the Ram Janmabhoomi-Babri Masjid issue does not find much traction any more — in striking contrast to the 1990s.

On balance, the nature of the Allahabad High Court verdict should help the nation as a whole put a longstanding dispute behind. Secular India needs to move on and not be held hostage to grievances, real or imaginary, from the distant past. A great deal of the responsibility lies with political parties and religious groups to maintain harmony in the face of fundamentalist forces seeking to disturb the peace and profit from raising communal issues. They ought not to allow revanchist sentiment and any talk of revenge to come to the fore as many of them did in the 1980s and 1990s by their passivity or collaboration. For too long has the Ayodhya dispute remained an obsession with large sections of the people. It is to be hoped that after this major, even if not final, step in the judicial process it will cease to occupy the political stage. ”

The New Indian Express

A test of India’s secular soul

” What is most satisfying about the verdict, is that it has, by and large, been well-received by all sections of the people, cutting across religious and political divides. And even when the disputants contest the judgement and claim that it would be challenged in the Supreme Court, there is no rancour and bitterness. Nor is there any ill-feeling. It reveals not just the maturity of the people but the fact that much water has flowed down the Saryu since 1992 when the four-century-old shrine was demolished in a rash act of religious fervour.

For the three-member Ayodhya Bench consisting of Justice Dharam Veer Sharma, Justice S.U. Khan and Justice Sudhir Agarwal, who heard the case, the issues to be settled were, among others, whether the disputed site was the birthplace of Lord Ram and whether the Babri Masjid was constructed on the site of a demolished Ram temple or not. Also, to be decided was who should get the contentious plot of land on which the Babri Masjid-Ramjanambhoomi stood before December 6, 1992. ”

Advertisement